അമിത് ഷായ്ക്കും മകനും കു‍ഴലൂതുന്ന ചാനലുകളെ വിമര്‍ശിച്ച് രാജ്ദീപ്; ‘ജയ് ഹോ…ന്യൂ മീഡിയ’ രാജ്യമാകെ ചര്‍ച്ചയാകുന്നു

അമിതാഷായുടെ മകന്‍ ജയ് ഷാക്കെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ അ‍ഴിമതി ആരോപണം ബി ജെ പി നേതൃത്വത്തെ പിടിച്ചുലച്ചിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടേ ഇല്ലെന്ന മട്ടിലാണ് രാജ്യത്തെ ഒട്ടുമിക്ക ദേശീയ ടി വി ചാനലുകളും.

ഗതികെട്ട പരിശ്രമം

ഇതിനെ വിമര്‍ശിച്ചുകൊണ്ട് മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായി നടത്തിയ ട്വീറ്റ് വൈറലായി.
“പ്രൈംടൈമില്‍ ഒരു വാര്‍ത്തയെക്കുറിച്ച് പരാമര്‍ശിക്കുന്നത് ഒ‍ഴിവാക്കാന്‍ ഒട്ടുമിക്ക ന്യൂസ് ചാനലുകളും ഗതികെട്ട
പരിശ്രമം നടത്തുന്നത് കണ്ടു. ജയ് ഹോ…ന്യൂ മീഡിയ..”

മോദി അമിത് ഷാ ഭക്തരായ ചാനല്‍ താരങ്ങളെ പൊളിച്ചടക്കുന്ന ട്വീറ്റുകളോടെയാണ് ട്രോളര്‍മാര്‍ സര്‍ദേശായിക്ക് പിന്തുണ നല്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News