
ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി കൈരളി ടിവി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന് ഗള്‍ഫ് നാടുകളില്‍ വലിയ പ്രചാരം.
യുഎഇയിലെ പ്രമുഖ ഇംഗ്ലീഷ് ദിന പത്രമായ ഖലീജ് ടൈംസ് വലിയ പ്രാധാന്യത്തോടെ ഈ അഭിമുഖം പ്രസിദ്ധീകരിച്ചു.
ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശന വേളയിലാണ് സുല്‍ത്താന്‍ കൈരളി ടിവി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസുമായി ദീര്‍ഘ നേരം സംഭാഷണം നടത്തിയത്.
ഗള്‍ഫ് രാജ്യങ്ങളിലെ ഒരു ഭരണാധികാരി ആദ്യമായാണ് ഒരു ഇന്ത്യന്‍ ചാനലിനു ഇത്തരത്തില്‍ ഒരു അഭിമുഖം നല്‍കിയത്.
സുല്‍ത്താന്റെ ജീവിത വീക്ഷണങ്ങള്‍ അദ്ദേഹം കൈരളി ടിവി മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസുമായി പങ്കു വെച്ചു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ട ഈ അഭിമുഖത്തിനു വലിയ പ്രാധാന്യമാണ് ഗള്‍ഫിലെ പത്രങ്ങളും
നല്‍കിയത്.
യുഎഇയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഖലീജ് ടൈംസ് അഭിമുഖം അതെ പടി പ്രസിദ്ധീകരിച്ചു. ഖലീജ് ടൈംസിന്റെ ഒരു പേജ് മുഴുവനായി തന്നെ അഭിമുഖത്തിനു മാറ്റി വെച്ചത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഏറെ പ്രചാരമുള്ള ദിനപത്രമായ ഖലീജ് ടൈംസില്‍ വന്ന അഭിമുഖത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
അക്ഷരങ്ങളെയും വായനയും ഏറെ സ്‌നേഹിക്കുന്ന ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി
തന്റെ ജീവിത വീക്ഷണം അഭിമുഖത്തില്‍ പങ്കു വെക്കുന്നു. നല്ല വായനയിലൂടെ നല്ല മനുഷ്യനെ വാര്‍ത്തെടുക്കാനാകുമെന്നു ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ അഭിമുഖത്തില്‍ പറയുന്നു.
വ്യത്യസ്ത തലങ്ങളിലേക്ക് മനുഷ്യനെ കൊണ്ട് പോകുന്ന നൗകയാണ് പുസ്തകങ്ങള്‍ എന്നും ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ വ്യക്തമാക്കുന്നു.
ചിന്തോദ്ദീപകമായ അഭിമുഖം എന്നാണ് ഖലീജ് ടൈംസ് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോക്ടര്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി ജോണ്‍ ബ്രിട്ടാസുമായി നടത്തിയ സംഭാഷണത്തെ വിശേഷിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here