ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ നാവികനെ സേന പുറത്താക്കി

ദില്ലി: ലിംഗമാറ്റ ശസ്ത്രകിയ നടത്തിയ നാവികനെ സേന പുറത്താക്കി. സര്‍വ്വീസ് ചട്ടങ്ങല്‍ ലംഘിച്ചു എന്നാരോപിച്ചാണ് സേനയുടെ നടപടി.
ലിംഗമാറ്റ ശസ്ത്രക്രിയക്കു വിധേയനായ മനീഷ് ഗിരി എന്നയാളെയാണു വിശാഖപട്ടണത്തെ ഓഫിസില്‍നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മനീഷ് ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത്.

നാവികനായി ജോലിയില്‍ പ്രവേശിക്കുമ്പോഴുളള ലിംഗസ്വത്വത്തില്‍നിന്ന് ആരെയും അറിയിക്കാതെ മറ്റൊരു ലിംഗത്തിലേക്കു മാറുന്നത് ചട്ടലംഘനമാണ്. നിലവിലെ നിയമങ്ങളനുസരിച്ച് ലിംഗമാറ്റം വരുത്തിയവര്‍ക്കു ജോലിയില്‍ തുടരാനാകില്ലെന്നു നാവികസേന അറിയിച്ചു.

ഏഴു വര്‍ഷം മുന്‍പാണു മനീഷ് ഗിരി ജോലിയില്‍ പ്രവേശിച്ചത്. പുരുഷനായിരുന്ന മനീഷ് ഗിരി തന്റെയുള്ളിലെ സ്ത്രീത്വം തിരച്ചറിഞ്ഞ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

സാബി എന്ന പേര് അനൗദ്യോഗികമായി സ്വീകരിച്ചു

തുടര്‍ന്നു സാബി എന്ന പേര് അനൗദ്യോഗികമായി സ്വീകരിച്ചു. ഔദ്യോഗിക രേഖകളില്‍ പക്ഷെ പേരുമാറ്റം നടത്തിയിരുന്നില്ല.

ശ്‌സ്ത്രക്രിയ നടത്തിയ കാര്യം സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നില്ല. എന്നാല്‍, ശാരീരിക അസ്വസ്ഥതകള്‍ വന്നതിനെ തുടര്‍ന്ന് ചികിത്സ നടത്തുവാനായി ഇവര്‍ക്കു തന്റെ ലിംഗമാറ്റം വെളിപ്പെടുത്തേണ്ടി വന്നു.

ഇതോടെയാണ് പുറത്താക്കല്‍ തീരുമാനമുണ്ടായത്. ഇന്ത്യന്‍ സേനയിലെ ആദ്യ ട്രാന്‍സ്ജന്‍ഡറാണ് മനീഷ് എന്ന സാബി.

തന്റെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്നാണ് സാബി പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News