ഹൃദയം കവര്‍ന്ന് മഞ്ജു സ്കൂളില്‍; ആഘോഷ നിമിഷത്തില്‍ കൈയ്യടിച്ചും ചിരിച്ചും കുറുമ്പ് കാട്ടിയും കുട്ടികള്‍

തിരുവനന്തപുരം: തന്‍റെ പുതിയ ചിത്രമായ ഉദാഹരണം സുജാതയുടെ പ്രചരണാർത്ഥം മഞ്ജു വാര്യർ തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെത്തി. ചിത്രത്തിന്‍റെ പ്രധാന ഭാഗം ചിത്രീകരിച്ചിരിക്കുന്നത് ഈ സ്കൂളിലാണ്. സ്കൂളിലെത്തിയ മഞ്ജുവിനെ വലിയ ഹർഷാവരത്തോടെയാണ് കുട്ടിക്കൂട്ടം സ്വീകരിച്ചത്.

സുജാതയുടെയും മകളുടെയും സ്കൂൾക്കാലം ചിത്രീകരിച്ച കോട്ടൺഹിൽ സ്കൂളിൽ വീട്ടുവേലക്കാരിയായ സുജാതയുടെ വേഷപ്പകർച്ചയൊന്നുമില്ലാതെ മലയാളത്തിന്‍റെ പ്രിയനടി എത്തിയപ്പോൾ, സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും വലിയ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. ആദ്യമായി മഞ്ജുവാര്യരെ കണ്ട കുട്ടികൾ സ്കൂൾ മുറ്റത്ത് ആവേശകടൽതന്നെ തീർത്തു

സന്തോഷവും നന്ദിയും

സിനിമയുടെ ഒരുഭാഗം മു‍ഴുവൻ ചിത്രീകരിച്ച സ്കൂളിൽ വീണ്ടുമെത്തിയപ്പോ‍ഴുണ്ടായ സന്തോഷവും നന്ദിയും പ്രകടിപ്പിക്കാൻ മഞ്ജു മറന്നില്ല.

സിനിയമുടെ വിശേഷങ്ങൾക്കൊപ്പം പെൺകുട്ടികളുള്ള അമ്മമാരുടെ മനസ്സിനെക്കുറിച്ച് ആശങ്കയെകുറിച്ചും കുട്ടികൾക്ക് ഒരു ഗുണപാഠവും മഞ്ജു നൽകി.

കുട്ടിക്കൂട്ടങ്ങളോടൊപ്പം വിശേഷങ്ങൾ പങ്കുവെച്ച് മഞ്ജു സ്കൂളിന് ഒരു ഹൈടെക് ക്ലാസ്സ് മുറി പണിത് നൽകുമെന്ന് ഉറപ്പു നൽകിയാണ് മടങ്ങിയത്. സിനിമയുടെ സം‍വിധായകൻ പ്രവീണും നടൻ ജോജോയും മഞ്ജുവിനൊപ്പം ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News