ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ബാഴ്സയെ പുറത്താക്കണമെന്ന് നെയ്മര്‍; അമ്പരന്ന് ഫുട്‌ബോള്‍ ലോകം

ബാഴ്‌സലോണ വിട്ട് പി എസ്ജിയില്‍ എത്തിയ ബ്രസീല്‍ സൂപ്പര്‍താരം പഴയ ക്‌ളബിന് എതിരെ രംഗത്തെത്തി.

ബാഴ്സയെ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്താക്കണമെന്ന നെയ്മറിന്റെ പരാമര്‍ശത്തില്‍ ഫുട്‌ബോള്‍ ലോകം ആകെ അമ്പരന്നിരിക്കുകയാണ്.നെയ്മര്‍ ബാഴ്സലോണ വിട്ടതിന് പിന്നാലെ താരത്തിന് ലഭിക്കേണ്ട 26 ദശലക്ഷം യൂറോ് ബാഴ്സലോണ തടഞ്ഞ് വെച്ചു.

യുവേഫയില്‍ പരാതി നല്‍കി

ഇതാണ് നെയ്മറെ പ്രകോപിപ്പിച്ചത്.നിയമ പോരാട്ടം ആരംഭിച്ച നെയ്മറും ബാഴ്സലോണയും യുവേഫയില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
കരാര്‍ പുതുക്കിയ സമയത്ത് നല്‍കിയ ബോണസ് തിരികെ നല്‍കണമെന്നാണ് ബാഴ്‌സലോണയുടെ ആവശ്യം. 8.5 മില്യണ്‍ പൗണ്ടും 10 ശതമാനം പലിശയും ചേര്‍ത്തുള്ള തുക തിരികെ നല്‍കണമെന്നാണ് ബാഴ്സയുടെ പറയുന്നത്.

റെക്കോര്‍ഡ് തുകയായ 222 മില്യണ്‍ യൂറോയ്ക്കാണ് നെയ്മര്‍ ബാഴ്സലോണയില്‍ നിന്നും പാരീസ് സെന്റെ ജെര്‍മ്മനിലേക്ക് മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News