തിരുവനന്തപുരം: ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനുളള സ്ഥലമെടുപ്പും തുടര്‍ നടപടികളും വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനുളള സ്ഥലമെടുപ്പും തുടര്‍ നടപടികളും വേഗത്തില്‍ പുരോഗമിക്കുന്നുണ്ടെന്ന് ഇന്ന് നടത്തിയ വകുപ്പ് അവലോകനത്തില്‍ വ്യക്തമായി.
18 കി.മീറ്റര്‍ വരുന്ന തലശ്ശേരി മാഹി ബൈപ്പാസിന്റെ സ്ഥലമെടുപ്പ് 66 ശതമാനം പൂര്‍ത്തിയായി. 28 കി.മീറ്റര്‍ കോഴിക്കോട് ബൈപ്പാസിന്റെ സ്ഥലമെടുപ്പ് 94 ശതമാനം തീര്‍ന്നു. തലപ്പാടിചെങ്ങള 39 കി.മീറ്റര്‍ ഭാഗത്ത് 70 ശതമാനം ഭൂമിയും ദേശീയപാത അതോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്. ഡിസംബറില്‍ ഇതിന് ടെണ്ടര്‍ ക്ഷണിക്കും. ചെങ്ങളകാലിക്കടവ് 48 കീ.മീറ്ററിന്റെ സ്ഥലമെടുപ്പും പുരോഗമിക്കുകയാണ്.
വെങ്ങളംകുറ്റിപ്പുറം, കുറ്റിപ്പുറംഇടപ്പളളിതുറവൂര്‍, ചേര്‍ത്തലഓച്ചിറ, ഓച്ചിറതിരുവനന്തപുരം റീച്ചുകളിലും സ്ഥലമെടുപ്പ് പുരോഗമിക്കുകയാണ്. ഉദ്ദേശം 32,500 കോടി രൂപ ചെലവിലാണ് ദേശീയപാത വികസിപ്പിക്കുന്നത്.
മലയോര ഹൈവേ എന്ന പോലെ തീരദേശ ഹൈവേക്കും ചുരുങ്ങിയത് 12 മീറ്റര്‍ വീതിയുണ്ടാകണമെന്ന് നിര്‍ദേശിച്ചു. മലയോര ഹൈവേയും (1251 കി.മീറ്റര്‍) തീരദേശ ഹൈവേയും (623 കി.മീറ്റര്‍) 2020 ഡിസംബറില്‍ പൂര്‍ത്തിയാകും. രണ്ടു ഹൈവേകള്‍ക്കും കൂടി 10,000 കോടി രൂപയാണ് ചെലവ്.
Get real time update about this post categories directly on your device, subscribe now.