സ്പെയിനിന് ആദ്യ ജയം; നാല് ഗോളിന് നൈജറിനെ തകര്‍ത്തു

കൊച്ചി: കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പ് പോരാട്ടത്തില്‍ നൈജറിനെതിരെ സ്പെയിന് നാല് ഗോളിന്റെ വിജയം

ആബേല്‍ റൂയിസ് സ്പെയിനിനായി രണ്ട് ഗോള്‍ നേടി. സെസര്‍ ഗെലാബെര്‍ട്ടാണ് മൂന്നാം ഗോള്‍ നേടിയത്.

82ാം മിനിറ്റില്‍ സെര്‍ജിയോ ഗോമസ് നാലാം ഗോള്‍ നേടിയതോടെ നൈജറിന്റെ പതനം പൂര്‍ത്തിയാകുകയായിരുന്നു. നൈജറിനെതിരെ വന്‍ മുന്നേറ്റമാണ് സ്പെയിന്‍ നടത്തിയത്.

മത്സരം  നിര്‍ണായകമായിരുന്നു

ബ്രസീലിനോട് ആദ്യ കളിയില്‍ തോറ്റെങ്കിലും വന്‍ വീറോടെ ചെമ്പട തിരിച്ചെത്തുകയായിരുന്നു

ബ്രസീലിനോട് തോറ്റതിനാല്‍ ഇന്നത്തെ മത്സരം സ്പെയിന് നിര്‍ണായകമായിരുന്നു. ഗോളടിച്ചു കൂട്ടാന്‍ ലക്ഷ്യമിട്ട് നാലു സ്ട്രൈക്കര്‍മാരെയാണ് സ്പെയിന്‍ പരിശീലകന്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

അതേസമയം, കരുത്തരായ സ്പെയിനോട് സമനില പിടിച്ചാല്‍ പോലും പ്രീക്വാര്‍ട്ടറിനുള്ള സാധ്യത നൈജറിന് നിലനിര്‍ത്താമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News