പ്രേമചന്ദ്രന്റെ പരാജയം പറയാതെ പറഞ്ഞ് കൊടികുന്നില്‍ സുരേഷിന്റെ ഉപവാസം

കൊല്ലം: പ്രേമചന്ദ്രന്റെ പരാജയം പറയാതെ പറഞ്ഞ് കൊടികുന്നില്‍ സുരേഷ് റയില്‍വേ അവഗണനയ്‌കെതിരെ 24 മണിക്കൂര്‍ ഉപവാസം തുടങ്ങി. ഐ ഗ്രൂപിന്റെ പിന്തുണയോടെ നടത്തുന്ന സമരം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉത്ഘാടനം ചെയ്തു. അതേ സമയം എ ഗ്രൂപ് പ്രമുഖ നേതാക്കള്‍ ആദ്യ ദിനം സമരത്തില്‍ പങ്കെടുത്തില്ല.

തനിക്കും പ്രേമചന്ദ്രനും അഭിപ്രായ വ്യത്യാസമില്ലെന്ന് പറഞ്ഞുകൊണ്ടാണ് കൊടികുന്നില്‍ ആമുഖ പ്രസംഗം തുടങ്ങിയത്.
തന്റെ സമരം തുടങ്ങിയപ്പോള്‍ തന്നെ പുനലൂര്‍ ചെങ്കോട്ട പാതയില്‍ എഞ്ചിന്‍ ഓടിച്ചത് നേട്ടമാണെന്നു കൂടി പറഞ്ഞതോടെ പ്രേമചന്ദ്രന് പറ്റാത്തത് തനിക്കു കഴിഞ്ഞുവെന്ന് കൊടികുന്നില്‍ പറയാതെ പറഞ്ഞു.

എ ഗ്രൂപിനോട് വിട പറയാന്‍ തയാറായി നില്‍ക്കുന്ന കൊടികുന്നിലിന്റെ സമരത്തിന് പിന്തുണയുമായി രമേഷ്‌ചെന്നിതലയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ് എത്തിയതും ശ്രദ്ധേയമായി.

സമര വേദിയില്‍ മുന്‍ നിരയില്‍ തന്നെ ഐ ഗ്രൂപ് നേതാക്കളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. സമരത്തിന്റെ പങ്കു പറ്റാന്‍ പ്രേമചന്ദ്രന്‍ എം പി സമര പന്തലില്‍ എത്തുമെന്നാണ് കൊടികുന്നില്‍ പക്ഷം കരുതുന്നത്.

തമിഴ് നാട്ടില്‍ നിന്നും പുനലൂരില്‍ നിന്നും യാത്രകാരുടെ സംഘടനകളും വ്യാപാരികളും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News