വേങ്ങരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് 15ശതമാനം

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര മണ്ഡലത്തില്‍ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗ്. ഇതുവരെ 15ശതമാനം പോളിംഗ് രേഖപ്പെടുത്തി.

148 ബൂത്തുകളിലായി രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് പോളിങ്. 1,70,009 പേര്‍ക്കാണ് സമ്മതിദാനാവകാശം. ചെയ്ത വോട്ട് വോട്ടര്‍മാര്‍ക്ക് പരിശോധിച്ച് ഉറപ്പാക്കാനുള്ള വിവിപാറ്റ് സംവിധാനത്തിലാണ് പോളിങ്.

ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് എംപിയായ മുസ്‌ളിംലീഗിലെ പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ സ്ഥാനം രാജിവച്ചതിനാലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

നാട്ടുകാരനായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറും (സിപിഐഎം) യുഡിഎഫിന്റെ കെ എന്‍ എ ഖാദറും (ലീഗ്) ബിജെപിയുടെ കെ ജനചന്ദ്രനും ഉള്‍പ്പെടെ ആറുപേരാണ് മത്സരരംഗത്തുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News