രണ്ടാം ട്വന്റി 20യില്‍ ഓസ്‌ട്രേലിയയ്ക്ക് എട്ട് വിക്കറ്റ് ജയം

ഗുവഹാത്തിയില്‍ നടന്ന ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് എട്ടു വിക്കറ്റ് ജയം.

രണ്ടാം ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിന് രണ്ട് വിക്കറ്റുകള്‍ മാത്രമെ നഷ്ടമായുള്ളു. 62 റണ്‍സുമായി മോയ്‌സസ് ഹെന്റിക്വസും 48 റണ്‍സെടുത്ത ട്രാവിസ് ഹെഡും ഓസ്‌ട്രേലിയയെ വിജയിപ്പിച്ചു.

15.3 ഓവറില്‍ ഓസിസ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 118 റണ്‍സ് മാത്രമെ നേടാനായുള്ളു.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കേദാര്‍ ജാദവ്, എംഎസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.

ആദ്യ ഓവറുകളില്‍ തന്നെ വരിഞ്ഞുകെട്ടുകയായിരുന്നു

ടോസ് നേടി ഇന്ത്യയെ ആദ്യം ബാറ്റു ചെയ്യാന്‍ വിട്ട ഓസീസ് ആദ്യ ഓവറുകളില്‍ തന്നെ വരിഞ്ഞുകെട്ടുകയായിരുന്നു.

നാലോവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ബെഹ്രന്‍ഡോഫാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here