മെസ്സിക്ക് ഹാട്രിക്ക്; അര്‍ജന്റീന ഉണ്ടാകും ലോക കപ്പിന്

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ നെഞ്ചിടിപ്പ് ഇപ്പോള്‍ പതിയെ താന്നു കാണും.

ഇത്തവണ റഷ്യയില്‍ വച്ചു നടക്കുന്ന ലോക കപ്പിന് മെസ്സിയും അര്‍ജന്റീനയുമുണ്ടാവും. ഇക്വഡോറിനെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന മിന്നുന്ന വിജയം സ്വന്തമാക്കിയത്.

മെസ്സിക്ക് ഹാട്രിക്ക്

ഫുട്‌ബോള്‍ ഇതിഹാസം മെസ്സി പെയ്തിറങ്ങിയ മത്സരത്തില്‍ ഹാട്രിക്കോടെയാണ് ആധികാരികമായ ജയം നേടിത്. ജീവന്‍മരണ പോരാട്ടത്തില്‍ ഇക്വഡോറിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു പുറത്താകുമെന്ന് ഭയന്നിരുന്ന മുന്‍ ചാമ്പ്യന്മാരുടെ ജയം.

ലാറ്റിനമേരിക്കന്‍ മേഖലയില്‍ ബ്രസീലിനും യുറുഗ്വായ്ക്കും പിറകില്‍ മൂന്നാം സ്ഥാനക്കാരായാണ് അര്‍ജന്റീന റഷ്യയിലേയ്ക്ക് യാത്രയാവുന്നത്.

പതിനെട്ട് കളികളില്‍ നിന്ന് 28 പോയിന്റുണ്ട് തൊണ്ണൂറ്റിമൂന്ന് മിനിറ്റ് മുന്‍പ് വരെ ആറാം സ്ഥാനത്തായിരുന്നവര്‍ക്ക്. 41 പോയിന്റുള്ള ബ്രസീല്‍ നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു.

31 പോയിന്റുള്ള യുറുഗ്വായും നേരിട്ട് യോഗ്യത നേടിക്കഴിഞ്ഞു. നിര്‍ണായക മത്സരത്തിന്റെ 11, 18, 62 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഹാട്രിക് ഗോളുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News