നോട്ട് നിരോധനവും ജിഎസ്ടിയും തിരിച്ചടിച്ചു; ഇന്ത്യയുടെ സാമ്പത്തിക രംഗം പ്രതിസന്ധിയിലെന്ന് ഐഎംഎഫ്

നരന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യയുടെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2017ലും 2018ലും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുറവായിരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പകുന്നു.

നീണ്ട് നില്‍ക്കുന്ന പ്രതിസന്ധി ആയിരിക്കും

നീണ്ടു നില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായി മാറിയത് നോട്ട് നിരോധനവും ജിഎസ്ടിയും ആണെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദീര്‍ഘ കാലം നീണ്ട് നില്‍ക്കുന്ന പ്രതിസന്ധി ആയിരിക്കുമെന്നും,

ഇത് വരുന്ന വര്‍ഷങ്ങളില്‍ പ്രതിഫലിക്കുമെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഗോള സാമ്പത്തിക വളര്‍ച്ച വേഗത്തിലാവുകയും ഇനിയും വളര്‍ച്ചയുണ്ടാകുമെന്ന് കണക്കുകൂട്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ വളര്‍ച്ച മന്ദഗതിയിലാവുന്നത്.

2017ല്‍ 3.6ഉം 2018ല്‍ 3.7ഉം ആണ് പ്രതീക്ഷിത ആഗോള സാമ്പത്തിക വളര്‍ച്ച.

ഇതിലും വളരെ താഴെ ആയിരിക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ എന്നും സൂചനയുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here