അടിമാലിയില്‍ വീട്ടമ്മയുടെ കൊലപാതകം; യുവാവ് അറസ്റ്റില്‍

ഇടുക്കി: അടിമാലി പതിനാലാം മൈലില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍.

തൊടുപുഴ മുണ്ടമറ്റം സ്വദേശി ഹാരിസിനെയാണ് അടിമാലി പൊലീസ് പിടികൂടിയത്. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

പതിനാലാം മൈല്‍ ചരിവിളപുത്തന്‍വീട് അബ്ദുള്‍ സിയാദിന്റെ ഭാര്യ സെലീന (41) ആണ് കൊല്ലപ്പെട്ടത്. ഇടതു നെഞ്ചിനു സമീപം വെട്ടേറ്റു മാരകമായി മുറിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ശരീരം ഭാഗികമായി വിവസ്ത്രയായ നിലയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News