വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ചു; 19, 20 വയസുകാര്‍ അറസ്റ്റില്‍

ബറേലി: മൃതദേഹത്തെയും വെറുതെ വിടാതെ യുപിയിലെ യുവാക്കള്‍. യുപിയിലെ ബറേലി സിബി ഗഞ്ച് മേഖലയിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ അതിക്രൂരത നടന്നത്.

നാലു മക്കളുടെ അമ്മയായ യുവതിക്കു നേരെയായിരുന്നു ആക്രമണം

വീട്ടമ്മയെ ആക്രമിച്ചു കൊലപ്പെടുത്തിയതിന് ശേഷമാണ് യുവാക്കള്‍ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ബറേലിയിലെ ശരണ്യ ഗ്രാമത്തിലുള്ള റിങ്കു (20), സര്‍ജു (19) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

നാലു മക്കളുടെ അമ്മയായ യുവതിക്കു നേരെയായിരുന്നു യുവാക്കളുടെ ആക്രമണം. പീഡനശ്രമം തടുത്ത വീട്ടമ്മയെ രണ്ടു പ്രതികളും ചേര്‍ന്നു വടി കൊണ്ടടിച്ച് അവശയാക്കി. ഗുരുതരമായി പരുക്കേറ്റ യുവതി ബോധംകെട്ടു വീണു. തുടര്‍ന്ന് വീട്ടമ്മയെ ഇരുവരും സമീപത്തെ പാടത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി.

തലയ്ക്കടിയേറ്റു വീട്ടമ്മ മരിച്ചെങ്കിലും യുവാക്കള്‍ വിട്ടില്ല. മൃതദേഹവുമായി ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെട്ടു. ശേഷം മൃതദേഹം പാടത്തുപേക്ഷിച്ചു രക്ഷപെട്ടു.

ഒക്ടോബര്‍ രണ്ടിനായിരുന്നു സംഭവം. യുവതിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പീഡന വിവരവും കൊലപാതകവും അറിയുന്നത്.

കൃത്യത്തിനുശേഷം സ്ത്രീയുടെ മൊബൈല്‍ ഫോണുമായാണു പ്രതികള്‍ സ്ഥലംവിട്ടത്. ഈ ഫോണിനെ പിന്തുടര്‍ന്നുള്ള നീക്കമാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. രക്തം പുരണ്ട വടി മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News