കേരളത്തിലെ അനാഥാലയത്തില്‍ നിന്ന് ദത്തെടുത്ത പെണ്‍കുട്ടിയെ അമേരിക്കയില്‍ കാണാതായി; പിതാവ് അറസ്റ്റില്‍

ദില്ലി: കേരളത്തിലെ അനാഥാലയത്തില്‍ നിന്നും ദത്തെടുത്തതെന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെ അമേരിക്കയില്‍ കാണാതായി. മൂന്നുവയസുള്ള ഷെറിന്‍ മാത്യുവിനെയാണ് ടെക്‌സാസില്‍നിന്ന് കാണാതായത്.

പാല്‍ കുടിക്കാത്തതിനാല്‍ ശിക്ഷയായി കുട്ടിയെ പുറത്തുനിര്‍ത്തിയിരുന്നു

കഴിഞ്ഞദിവസം പാല്‍ കുടിക്കാത്തതിനാല്‍ അച്ഛന്‍ വെസ്‌ളി മാത്യു ശിക്ഷയായി കുട്ടിയെ പുറത്തുനിര്‍ത്തിയിരുന്നു. പുലര്‍ച്ചെ മൂന്നു മണിയോടെ വീടിന് നൂറടിയോളം അകലത്തിലെ മരത്തിന്റെ ചുവട്ടില്‍ കുട്ടിയെ നിര്‍ത്തുകയായിരുന്നു.

പതിനഞ്ച് മിനിറ്റിനുശേഷം വെസ്‌ളി തിരിച്ചുവന്നു നോക്കിയപ്പോള്‍ ഷെറിനെ കാണാനില്ലായിരുന്നു. പിന്നീട് രാവിലെ എട്ടിനാണ് പൊലീസില്‍ പരാതി നല്‍കുന്നത്. സംഭവത്തില്‍ വെസ്‌ളി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

രണ്ടുവര്‍ഷം മുന്‍പാണ് കുട്ടിയെ ഇന്ത്യയില്‍നിന്നും ദത്തെടുത്തത്. കുട്ടിയെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്. കുട്ടിയെ കാണാതായിട്ടും പരാതി നല്‍കാന്‍ അഞ്ച് മണിക്കൂര്‍ വൈകിയതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.

മരങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്ത് കാട്ടുമൃഗങ്ങളുടെ ശല്യമുണ്ടാകാറുണ്ട്. കുട്ടിയെ മൃഗങ്ങള്‍ അപായപ്പെടുത്തിയോ എന്നും പൊലീസ് സംശയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News