സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്: കേസ് ഒതുക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തിരുവനന്തപുരം:  സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ രക്ഷപെടുത്താന്‍ ശ്രമിച്ചതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും.

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസ് അന്വേഷിച്ചവരെ ക്രമസമാധാന ചുമതലകളില്‍ നിന്നും മാറ്റി.

ടീം സോളാര്‍ അന്വേഷണ തലവന്‍ ഹേമചന്ദ്രനെതിരെ നടപടിയെടുക്കും. ഐജി പത്മകുമാര്‍ ഐപിഎസ്, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എ്ന്നിവര്‍ തെളിവുകള്‍ നശിപ്പിച്ചു.

സംഘം പ്രധാന രേഖകള്‍ പരിശോധിച്ചിട്ടില്ലെന്നും കമ്മീഷന്‍ കണ്ടെത്തി. പൊലീസ് അസോസിയേഷന്‍ സെക്രട്ടറി ജി ആര്‍ അജിത്തിനെതിരെ വകുപ്പ് തല നടപടിയെടുക്കും.

പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ചാണ്ടിയെ ക്രിമിനല്‍ കുറ്റത്തില്‍ നിന്നും രക്ഷപെടുത്തുവാന്‍ കുത്സിത ശ്രമങ്ങള്‍ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ ബന്ധപ്പെട്ട കേന്ദ്രസംസ്ഥാന മന്ത്രിമാര്‍, എംഎല്‍എമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ കുറ്റകരമായ പങ്കിനെ സംബന്ധിച്ച് തെളിവുകളും മറ്റ് രേഖകളും പരിശോധിച്ചിട്ടില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിഗമനമുണ്ട്.

അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ വകുപ്പ് തല നടപടി

ഇക്കാരണങ്ങളാല്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ക്കെതിരെ വകുപ്പ് തല നടപടിയെടുക്കാമെന്ന് കമ്മീഷന്‍ ശുപാര്‍ശ നല്‍കി. ഐജി പത്മകുമാര്‍ ഐപിഎസ്, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.

അന്വേഷണ സംഘം തലവന്‍ എ ഹേമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കിനെ കുറിച്ച് പ്രത്യേകസംഘം അന്വേഷിക്കും.

സോളാര്‍ അന്വേഷണ കമ്മീഷന്‍ ശുപാര്‍ശയുടെയും എജിയുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തില്‍ പൊലീസ്ജയില്‍ വകുപ്പുകളില്‍ സ്വീകരിക്കേണ്ട മാറ്റങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മീഷന്‍ വേണമെന്ന് ശുപാര്‍ശയുണ്ട്.

റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. സി രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലായിരിക്കും ആ കമ്മീഷന്‍ നിലവില്‍ വരിക.

നീല ഗംഗാധരന്‍ ഐഎഎസ്, അലക്സാണ്ടര്‍ ജേക്കബ് ഐപിഎസ് എന്നിവരാകും കമ്മീഷനില്‍ ഉണ്ടാകുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News