18 വയസില്‍ താഴെയുള്ള ഭാര്യയുമായുള്ള ലൈംഗീക ബന്ധം ബലാത്സംഗമെന്ന് സുപ്രീംകോടതി

ദില്ലി: 18 വയസില്‍ താഴെ പ്രായമുള്ള ഭാര്യയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമായി കണക്കാക്കാമെന്ന് സുപ്രീംകോടതി.

നിലവില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 375 പ്രകാരം 15 വയസ് പ്രായമുള്ള പെണ്‍കുട്ടിയുമായി വിവാഹത്തിന് ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലായിരുന്നു.

ഈ നിയമം നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ചരിത്രവിധി

സമ്മതത്തോടെയോ, ബലപ്രയോഗത്തിലൂടെയോ 18 വയസില്‍ താഴേ പ്രായമുള്ള ഭാര്യയുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായ കുറ്റമാണെന്നാണ് സുപ്രീംകോടതിയുടെ ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുന്നത്.

ഇതിനെതിരെ സംഭവം നടന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പെണ്‍കുട്ടിക്ക് പൊലീസില്‍ പരാതി നല്‍കാം. രാജ്യത്തെ ശൈശവ വിവാഹങ്ങളുടെ കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തിയ സുപ്രീംകോടതി,
18 വയസ് പൂര്‍ത്തിയാവാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകരമല്ലാതാക്കുന്ന വകുപ്പ് പെണ്‍കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കുന്നതാണെന്ന് പറഞ്ഞു.

ജസ്റ്റിസുമാരായ മദന്‍ ബി.ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ചരിത്രവിധി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News