ഒരു അന്വേഷണത്തെയും ഭയമില്ലെന്ന് ഉമ്മന്‍ ചാണ്ടി; ‘തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ഭയപ്പെട്ടാല്‍ പോരെ’

തിരുവന്തപുരം: സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയുള്ള ഒരു അന്വേഷണത്തെയും ഭയമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എത് അന്വേഷണത്തെയും നിയമപരമായി നേരിടുമെന്നും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ഭയപ്പെട്ടാല്‍ പോരെയെന്നും അദ്ദേഹം ചോദിച്ചു.

ഒരു സ്വാധീനങ്ങള്‍ക്കും ശ്രമിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍

കമീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധികരിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെന്നുള്ള പൂര്‍ണ വിശ്വാസം ഇടതുസര്‍ക്കാരിനുള്ള തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ തളര്‍ത്താമെന്നാണ് കരുതുന്നതെങ്കില്‍ അത് സാധിക്കില്ലെന്നും മൂന്നു ഇരട്ടി ശക്തിയോടെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് ഒരു സ്വാധീനങ്ങള്‍ക്കും ശ്രമിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് ആരുടെയും മുമ്പില്‍ താന്‍ കൈ നീട്ടില്ല. ആത്മാഭിമാനം ആണ് വലുതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

നടപടി രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

സർക്കാരിന്റെ പ്രീതി പിടിച്ചു പറ്റാനും മറ്റാനുകൂല്യങ്ങൾക്കും വേണ്ടി കമ്മീഷൻ ഇല്ലാത്ത കാര്യങൾ എഴുതിവെച്ചിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസൻ ആരോപിച്ചു. സോളാർ കമ്മീഷൻ റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെമെന്നും സർക്കാർ നടപടി പ്രതികാര മനോഭാവത്തോടെയാണെന്നും ഹസൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News