പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടന്ന് പിടിച്ചു; കണ്ണൂരിലെ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രാദേശിക ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍.

ചെറുവാഞ്ചേരിയിലെ ഈരാച്ചിപുരയില്‍ ഷിജുവിനെയാണ് കണ്ണവം പൊലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകിട്ടാണ് സംഭവം. ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വീടിന് സമീപത്തെ വിജനമായ സ്ഥലത്തുവച്ചാണ് ഇയാള്‍ കടന്നു പിടിച്ചത്. തുടര്‍ന്ന് ഇയാളില്‍ നിന്ന് രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടില്‍ ഓടിക്കയറുകയായിരുന്നു.

മുമ്പും ഇയാള്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News