ധൈര്യം ഉള്ളവര്‍ക്ക് മാത്രം കയറാനാകുന്ന പാലം; ഇങ്ങനെയൊരു കാഴ്ച്ച കാണേണ്ടി വന്നാല്‍ ഹൃദയാഘാതം വരുമെന്ന് ഉറപ്പാണ്

ആകാശം മുട്ടെ ഉയരമുള്ള ഒരു ചില്ലു പാലം, അതിലൂടെ നടക്കുമ്പോള്‍ ചില്ലു പാലം പതിയെ പൊട്ടുന്നു. ഇങ്ങനെയൊരു കാഴ്ച്ച കാണേണ്ടി വന്നാല്‍ ഹൃദയാഘാതം വരുമെന്ന ഉറപ്പാണ്.

ഇതു കെട്ടു കഥയല്ല ശരിക്കും നടന്ന സംഭവം തന്നെയാണ്. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലുളള പാലത്തില്‍ അധികൃതര്‍ സഞ്ചാരികളെ കബളിപ്പിക്കാന്‍ ഒരുക്കിയ സംവിധാനമാണ് അക്ഷരാര്‍ത്ഥത്തില്‍ സഞ്ചാരികള്‍ക്ക് ദുസ്വപ്നമായത്.

നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കിയത് . ഇത്തരത്തില്‍ കുടുങ്ങിയ ഒരു ഗൈഡിന്റെ ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.

സാഹസികതയുടെ പ്രത്യേക അനുഭവം

ചില്ലുപാലം തകരുന്നത് കണ്ട് പേടിച്ചരണ്ട ഗൈഡ് നിലത്തിരിക്കുന്നത് കാണാം. പിന്നീട് എതിര്‍വശത്തുനിന്നുള്ളവര്‍ ഒരു കൂസലുമില്ലാതെ പോകുന്നത് കണ്ടപ്പോഴാണ് യഥാര്‍ത്ഥസംഭവം വ്യക്തമായത്.

വിനോദ സഞ്ചാരത്തിലെ സാഹസീകതയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News