ഈ മണവാട്ടി ഗ്ലാമറസാണ്; തരംഗമായി കത്രീന

പുതു വസ്ത്രങ്ങളും നിറയെ ആഭരണങ്ങളും അണിഞ്ഞ് നാണിച്ച് തല താഴ്ത്തി ഇരിക്കുന്ന മണവാട്ടികളെ കണ്ടു ശീലിച്ചവര്‍ അവിടെ നില്‍ക്കട്ടെ.

ഇത് കത്രീനയാണ്

തന്റേടിയായ ഗ്ലാമറസായ മണവാവാട്ടി ആയി എത്തുന്നു.

ഹാര്‍പ്പേഴ്‌സ് ബസാര്‍ ബ്രൈഡിന്റെ പുതിയ കവര്‍ പേജിലാണ് കത്രീന മോഡേണ്‍ വധുവായെത്തി ആരാധകരെ ഞെട്ടിച്ചത്.

ഡീപ്പ് നെക്കോടുകൂടിയ മജന്ത കളര്‍ ഗൗണാണ് കത്രീനയുടെ വേഷം. വലിയ മൂക്കുത്തിയും പച്ചനിറത്തിലുള്ള പെന്‍ഡന്റോടുകൂടിയ നീളന്‍ സില്‍വര്‍ മാലയും, പച്ചക്കല്ലുപതിച്ച ബ്രേസ്ലെറ്റും, പച്ചക്കല്‍ പതിച്ച മോതിരവുമാണ് മോഡേണ്‍ മണവാട്ടിയുടെ ആഭരണങ്ങള്‍.

ചുരുണ്ട മുടിയിഴകള്‍ കത്രീനയെ കൂടുതല്‍ സുന്ദരിയാക്കിയിട്ടുണ്ട്. നൂപുര്‍ മേത്തയാണ് സ്‌റ്റൈലിസ്റ്റ്.

താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രം പങ്കുവച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നുലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.

ആനന്ദ് എല്‍. റായ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തില്‍ അഭിനയിക്കുകയാണ് കത്രീന കൈഫ് ഇപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here