വയനാടന്‍ കാടിലൂടെ ചീറി പാഞ്ഞ ബെന്‍സ് തടഞ്ഞുനിര്‍ത്തി അയാള്‍ ചോദിച്ചു;അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്, ഞാന്‍ മൂപരിന്‌ടെ ആളാ; പിന്നീട് നടന്നത് വീഡിയോ പറയും

വയനാടന്‍ കാടിലൂടെ ചീറി പാഞ്ഞ ബെന്‍സ് തടഞ്ഞുനിര്‍ അയാള്‍ ചോദിച്ചു. അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്, ഞാന്‍ മൂപരിന്‌ടെ ആളാ, പിന്നീട് നടന്നത് വീഡിയോ പറയും

പോസ്റ്റിന്‍റെ പൂര്‍ണരൂപം

വയനാട് പുൽപള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിലൂടെ വന്നുകൊണ്ടിരിക്കുന്ന വെളുത്ത ബെൻസിനെ ഓടിവരുന്ന ഒരാൾ കയ്യ് കാണിച്ചു തടഞ്ഞു നിർത്തി… കിതപ്പു കലർന്ന ശബ്ദത്തോടെ സൈഡ് വിൻഡോ തുറന്ന പെൺകുട്ടിയോട് അയാൾ ചോദിച്ചു (വയനാടൻ സ്ലാങ്ങിൽ )”അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്..ആള്കാരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ ???
ആ വണ്ടി അയാളെ കണ്ടപ്പോൾ അവിടെ നിർത്താൻ പറഞ്ഞ പെൺകുട്ടി തന്നെ വെറുതെ ഒന്നു അയാളോട് ചോദിച്ചു
ആ ഉണ്ട്… എന്തിനാ…??
(ചിരിയോടെ…)ഞാൻ മൂപരിന്ടെ ആളാ…
അപ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ നിന്നും വന്ന ശബ്ദം അയാൾ കേൾക്കുന്നത്…. നിങ്ങളൊന്നു ഇപ്പുറത്തോട്ടുവന്നെ….
രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ നിന്ന ശേഷമുള്ള കാഴ്ച….
അങ്കിള്‍ സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടി ഒരു ആരാധകനുമായി സംസാരിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വയനാട് സ്വദേശിയായ ഒരു ആരാധകനാണ് തന്റെ ഇഷ്ടതാരത്തിനെ നേരിട്ട് കാണുവാനും സംസാരിക്കുവാനും ഭാഗ്യം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News