ആമിര്‍ ഖാന്‍ രണ്ടാം ഭാര്യയെയും കൂട്ടി ആദ്യ ഭാര്യയുടെ വീട്ടിലെത്തി; ചിത്രങ്ങളും വീഡിയോയും പുറത്ത്

മുന്‍ ഭാര്യയ്ക്ക് സര്‍പ്രൈസുമായി ആമിര്‍ഖാന്‍. മുന്‍ ഭാര്യ റീനയുടെ വസതിയില്‍ വച്ചു നടന്ന പിറന്നാള്‍ ആഘോഷത്തിലാണ്. ആമിര്‍ സര്‍പ്രൈസായി എത്തിയത്.

ചടങ്ങില്‍ പങ്കെടുക്കാന്‍ ആമിര്‍ ഭാര്യ കിരണ്‍ റാവുവിനെയും ഒപ്പം കൂട്ടി. അമ്മയുടെ അമ്പതാം പിറന്നാള്‍ ദിനം അവിസ്മരണീയമാക്കാന്‍ അച്ഛന്‍ എത്തണമെന്ന് മക്കളായ ജുനൈദും ഇറയുമാണ് ആവശ്യപ്പെട്ടത്.

അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ മക്കളാണ് പ്‌ളാന്‍ചെയ്തത്. പ്രണയിച്ചു വിവാഹിതരായ ആമിറും റീനയും 2002ല്‍ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചു.

2005ല്‍ ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം ചെയ്‌തെങ്കിലും കുംടുംബ സംഗമങ്ങളിലും സിനിമാ പ്രൊമോഷനുകള്‍ക്കുമെല്ലാം റീനയും എത്താറുണ്ട്.

ആ ബന്ധം തന്നെയാണ് റീനയുടെ പിറന്നാള്‍ ദിനത്തിലും സംഭവിച്ചത്. ആമിര്‍ ഖാന്‍ 2014 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത്.

#haappybirthday #reenadutta

A post shared by Aamir_khan_2014 (@aamir_khan_2014) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here