‘എന്റെ നഗ്നദൃശ്യങ്ങള്‍ പുറത്തുവിട്ടത് അയാള്‍’; ആദ്യമായി പേര് വെളിപ്പെടുത്തി സരിതാ നായര്‍

തിരുവനന്തപുരം: അവസാനം സോളാര്‍ നായിക സരിതാ എസ് നായര്‍ ആ രഹസ്യം പുറത്തു വിട്ടു.

വിവാദം കത്തി നില്‍ക്കുന്ന ഘട്ടത്തില്‍ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള തന്റെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി എ പത്മകുമാറാണെന്ന് സരിത മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇതാദ്യമായാണ് വിവാദ നഗ്‌ന ദൃശ്യങ്ങളെക്കുറിച്ച് സരിത വെളിപ്പെടുത്തുന്നത്. തന്റെ കൈയ്യിലുണ്ടായിരുന്ന ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തു വിട്ടതെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പത്മകുമാറിന്റെ പേര് ഇപ്പോഴാണ് പുറത്തു പറയുന്നത്.

സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സത്യം തെളിഞ്ഞതായും തനിക്ക് നീതി ലഭിച്ചതായും സരിത പറഞ്ഞു. ഒത്തുതീര്‍പ്പ് ഉണ്ടാക്കി കേസ് അട്ടിമറിക്കാത്തതിന് താന്‍ സര്‍ക്കാരിന് നന്ദി പറയുന്നു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും സരിത പറഞ്ഞു. താന്‍ കത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളിലും ഉറച്ച് നിള്‍ക്കുന്നതായും സരിത മാധ്യമങ്ങളോട് പറഞ്ഞു

ഉമ്മന്‍ചാണ്ടി അടക്കമുളളവര്‍ തന്നെ പീഡിപ്പിച്ചു എന്നത് താന്‍ കത്തില്‍ പറഞ്ഞ കാര്യം ആണ്. സോളാര്‍ തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന് പറയുന്നില്ല. എന്നാല്‍ എല്ലാം തന്റെ കുഴപ്പം എന്ന നിലയില്‍ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതിനെ ചെറുക്കും. നഗ്‌ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിലൂടെ താന്‍ മോശകാരിയാണെന്ന് വരുത്താനായിരുന്നു അവരുടെ ശ്രമമെന്നും സരിത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News