
വാഹന പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായാണ് ജഗ്വാർ ലാൻഡ് റോവർ രംഗത്തെത്തിയിരിക്കുന്നത്.ബ്രിട്ടീഷ് ആഡംബര ബ്രാൻഡായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനമായ പി 400 ഇ അവതരിപ്പിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.
ഒരു തവണ ചാര്‍ജ് ചെയ്താല്‍ പോലും 31മൈല്‍ അതായത് 49.90 കിലോമീറ്റര്‍ ഒാടുമെന്നാണ് വാഹന നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.13 കിലോവാട്ട് അവർ ശേഷിയുള്ള ലിതിയം അയോൺ ബാറ്ററിയാണു മറ്റൊരു പ്രത്യേകത.
ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ജെ എൽ ആർ.റേഞ്ച് റോവർ സ്പോർട് എസ് വി ആർ ആധാരമാക്കിയാണ് പി 400 ഇ യുടെ നിര്‍മ്മാണം.
നീളത്തിൽ ഘടിപ്പിച്ച രണ്ടു ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനൊപ്പം 85 കിലോവാട്ട് ശേഷിയുള്ള വൈദ്യുത മോട്ടോറും കൂടി ചേരുന്നതാണു ‘റേഞ്ച് റോവർ സ്പോർട് പി 400 ഇ’യുടെ പവർട്രെയ്ൻ.
പരമാവധി 399 ബി എച്ച് പി കരുത്തും 640 എൻ എം ടോർക്കും ഈ സങ്കര എഞ്ചിന്‍ സൃഷ്ടിക്കും. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണു കാറിലെ ട്രാൻസ്മിഷൻ.
മണിക്കൂറിൽ 220.48 കിലോമീറ്റർ ആണു പി 400 ഇ യുടെ പരമാവധി വേഗം. മലിനീകരണം വളരെ കുറവി മാത്രം എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. കാർബൺ ഡയോക്സൈഡ് മലിനീകരണം കിലോമീറ്ററിന് വെറും 64 ഗ്രാം മാത്രം.
രണ്ട് ഊർജ സ്രോതസുകളും ഒരേ സമയം ഉപയോഗിക്കുന്ന ഡിഫോൾട്ട്, മോട്ടോർ മാത്രം ഉപയോഗിക്കുന്ന വൈദ്യുത ഇ വി എന്നീ രണ്ടു മോഡുകളിലാവും വാഹനം ലഭ്യമാകുകയെന്നാണ് റിപ്പോര്‍ട്ട്‍.
പൂജ്യത്തില്‍ നിന്നും 96.56 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.3 സെക്കൻഡ് മതി. വൈദ്യുത മോട്ടോറിന്റെ പിൻബലത്തിൽ ലീറ്ററിന് 35.75 കിലോമീറ്ററാണു ജെ എൽ ആർ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here