ഇരുന്ന് ജോലി ചെയ്യുന്നവരെ നിങ്ങള്‍ സൂക്ഷിക്കുക; കലോറി അടിഞ്ഞ് കൂടുകയാണ്; ഈ മാറ്റം ശരീരം ആഗ്രഹിക്കുന്നു

നമ്മള്‍ പോലും അറിയാതെ  ശരീരത്തിലെ കലോറി കത്തിച്ച് കളയാൻ സഹായിക്കുന്ന ഒരുപാട് മാര്‍ഗങ്ങളുണ്ട്.

ചില എളുപ്പ മാർഗ്ഗങ്ങൾ

1. ലിഫ്റ്റും എലിവേറ്ററും കഴിയുന്നത്ര ഉപയോഗിക്കാതിരിക്കുക. കോണിപ്പടികൾ കയറിയിറങ്ങുക.

2. സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കടയുടെ അൽപ്പം അകലെയായി ഇറങ്ങുക. എന്നിട്ട്‌ നടന്നു പോവുക. അതിനടുത്തായി പാർക്കോ മൈതാനമോ ഉണ്ടെങ്കിൽ അവിടം ഒന്നു രണ്ട്‌ ചുറ്റ്‌ നടന്ന ശേഷം കടയിലേക്ക്‌ പോകുന്നതും നന്ന്‌.

3. കസേരയിലോ കിടക്കയിലോ ചടഞ്ഞിരുന്ന്‌ സുഹൃത്തുക്കളോട്‌ ലാത്തി വയ്ക്കുന്നതിനു പകരം വീട്ടിലെ ചില്ലറ ജോലികൾ എല്ലാം ചെയ്യുക. പറ്റുമെങ്കിൽ ചെറിയൊരു നടത്തം ആവാം.

4. ബസിലാണ്‌ യാത്രയെങ്കിൽ തൂങ്ങിപ്പിടിച്ച്‌ നിൽക്കുന്നതും നല്ലതാണ്‌. വൃദ്ധരോ ഗർഭിണികളോ രോഗികളോ വരുമ്പോൾ എഴുന്നേറ്റ്‌ മാറി സീറ്റ്‌ കൊടുക്കാൻ മടിക്കേണ്ട.

5. രാത്രി അധിക ഭക്ഷണം ഒഴിവാക്കി ഒന്നു നടക്കുകയോ നീന്തൽ കുളമുണ്ടെങ്കിൽ ചെറുതായൊന്ന്‌ നീന്തിക്കുളിക്കുകയോ ചെയ്ത്‌ ലഘുവായ ഭക്ഷണം കഴിക്കുക.

6. ജോലി സ്ഥലത്ത്‌ കോഫി ബ്രേക്കുകൾക്ക്‌ പകരം ‘വാക്ക്‌ ബ്രേക്ക്‌’ എടുക്കുക. അതായത്‌, ജോലി ചെയ്യുമ്പോൾ ഇടയ്ക്കിടെ എഴുന്നേറ്റ്‌ നടക്കുന്നത്‌ നല്ലതാണ്‌. പക്ഷെ, ഇതോടൊപ്പം പുകവലി വേണ്ട.

7. ഇരുചക്ര വാഹനങ്ങൾ ഉണ്ടെങ്കിൽ അത്‌ പരമാവധി കുറച്ച്‌ ഉപയോഗിക്കാൻ ശ്രമിക്കുക. രാവിലെ നടക്കാനുള്ള മൈതാനത്തിലേക്കോ ലഘുവ്യായാമത്തിനുള്ള ജിമ്മിലേക്കോ ബൈക്ക്‌ ഓടിച്ചു പോകാം.

8. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ അവർ കളിക്കുന്നത്‌ നോക്കി നിൽക്കാതെ അവരോടൊപ്പം കളിക്കാൻ ശ്രമിക്കുക. വട്ടാണെന്ന്‌ ആർക്കെങ്കിലും തോന്നാം, പക്ഷെ കുട്ടികൾ നിങ്ങളെ അംഗീകരിക്കും.

9. നായയെ വീട്ടിൽ വെറുതെ കറങ്ങാൻ വിടാതെ രാവിലെ നടത്താൻ കൊണ്ടുപോവുക.

10. തോട്ടത്തിലെ പുൽത്തകിടി ഇരുന്ന്‌ വെട്ടി മാറ്റുക. ചെറിയ ചെറിയ പൂച്ചെടി നടീലും മറ്റും കൂടെയാവാം.

11. വെറുതെയിരുന്ന്‌ ടി.വി കാണുകയാണെങ്കിൽ ചെറു ഭാരമുള്ള വല്ലതും കാൽ കൊണ്ട്‌ പൊക്കുകയും താഴ്ത്തുകയും ചെയ്യുക. കൈകൊണ്ടുള്ള ലഘു വ്യായാമങ്ങളും ചെയ്യാം.

12. തൂക്കുക, തറ തുടയ്ക്കുക, വസ്ത്രം അടിച്ചു നനയ്ക്കുക. ഇത്‌ ശരീരത്തിലെ പല പേശികൾക്കും വ്യായാമം നൽകും.
ഇതെല്ലാം വ്യായാമം ചെയ്യുകയാണെന്ന്‌ നമുക്ക്‌ തോന്നാത്ത വിധം പ്രാവർത്തികം ആക്കാവുന്ന ചില കാര്യങ്ങളാണ്‌. പ്രത്യേകിച്ച്‌ ഐ.റ്റി പോലുള്ള രംഗങ്ങളിൽ ജോലി ചെയ്യുന്ന യുവതീ യുവാക്കൾക്ക്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here