എയര്‍ടെല്ലും ഇപ്പോള്‍ സൂപ്പറാ; പുതിയ അണ്‍ലിമിറ്റഡ് ഓഫറുകള്‍ ജിയോക്ക് വെല്ലുവിളിയാകുന്നു

പരിധികളില്ലാത്ത കോളുകളും ഡേറ്റയുമായി എയർടെൽ പുതിയ ഓഫർ അവതരിപ്പിച്ചു. 495 രൂപയുടെ പുതിയ റീച്ചാർജ് പാക്കിലാണ് 84 ദിവസത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും 1ജിബി ഡേറ്റയും ലഭിക്കുന്നത്.

ഈ ഓഫർ എയർടെലിന്‍റെ പുതിയ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭിക്കുക. അതും ആദ്യ രണ്ട് റീച്ചാർജുകളിൽ മാത്രം. മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളിൽ ലഭ്യമാകുന്ന ഈ ഓഫർ മുംബൈ സർക്കിളിൽ 99 ഫ്രീ എസ്എംഎസോടു കൂടിയാണ് ലഭിക്കുക.

84 ദിവസം പരിധി

എയർടെൽ പുറത്തിറക്കിയ 84ദിവസപരിധിയിലുള്ള ഈ ഓഫറിന് റിയലന്‍സ് ജിയോ ഓഫറുകളോട് സമാനതകളേറെയാണ്. 399 രൂപ പാക്കിലാണ് ജിയോ ഈ സേവനം നൽകുന്നത്.

1ജിബി ഡേറ്റ ദിവസേന ലഭിക്കുന്ന മറ്റ് ഓഫറുകളും എയർടെൽ പുറത്തിറക്കിയിട്ടുണ്ട്. ജിയോയുമായി മത്സരിച്ചാണ് എയർടെൽ പ്ലാനുകൾ പുരത്തിറക്കുന്നത്.

199 മുതൽ 349,399 തുടങ്ങി അനേകം പ്ലാനുകൾ പട്ടികയിലുണ്ട്. 28ദിവസം കാലപരിധിയിൽ 1ജിബി ഡേറ്റ നർകുന്നവയാണ് 349,399 പ്ലാനുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here