നദീസംയോജന പദ്ധതിക്കായി കൈകോര്‍ത്ത് ജലസേചനവകുപ്പും ജനമൈത്രി പോലിസും

കോട്ടയം: കോട്ടയം ജില്ലയിലെ നദീസംയോജന പദ്ധതിക്കായി കൈകോര്‍ത്ത് ജലസേചനവകുപ്പും,ജനമൈത്രി പോലിസും. ഭാവിയിലെ അതിരൂക്ഷമായ വരള്‍ച്ചയെ മറികടക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ സംയോജനത്തിനായി ജനകീയകൂട്ടാമയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

കടുത്ത വരൾച്ചയെ നേരിട്ട കോട്ടയം ജില്ലയിലെ മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ എന്നീ പുഴകളുടെ സുഗമമായ ഒഴുക്കിന് വഴിയൊരുക്കുകയാണ് നദീസംയോജന പദ്ധതിയുടെ ലക്ഷ്യം.

ഇതിന്റെ അദ്യഘട്ടമായി നദീകളുടെ ഉപതോടുകളുടെ നവീകരണം തുടരുകയാണ്. ഇതിനായി ജലസേചന വകുപ്പ് ഏണ്‍പതോളം നീര്‍ത്തടങ്ങള്‍ വികസിപ്പിച്ച് സംരക്ഷിക്കും.

സംരക്ഷിക്കേണ്ട നീര്‍ത്തടങ്ങളുടെ ഭൂപടം തയ്യാറാക്കി സര്‍ക്കാരിന്റെ അംഗീകാരവും നേടികഴിഞ്ഞു. ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ജില്ലയിൽ നടപ്പാക്കുന്ന ഈ പദ്ധതിയിൽ ജനമൈത്രി പോലിസും കൈകോർക്കുകയാണ്.

പദ്ധതിയുടെ ഉല്‍ഘാടനം ഏെ.ജി.ബി.സന്ധ്യ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി പൊലിസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ജലസുരക്ഷാ സമിതി രൂപികരിച്ചു.ജനമൈത്രി പോലിസ് വീടുകള്‍ കയറിയിറങ്ങി ജലവിഭവ ശേഖരണം നടത്തും.

തോടു കൈയ്യേറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പോലിസിന് കൈമാറാം. ഭാവിയിലെ അതിരൂക്ഷമായ വരള്‍ച്ചയെ മറികടക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News