അനുപം ഖേര്‍ പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

പൂനെ: ബോളിവുഡ് നടന്‍ അനുപം ഖേറിനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി നിയമിച്ചു. മുന്‍ ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്റെ കാലാവധി മാര്‍ച്ചില്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് അനുപം ഖേര്‍ നിയമിതനായിരിക്കുന്നത്.

അനുപം ഖേര്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും, നാഷ്ണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ചെയര്‍മാനുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പത്മഭൂഷന്‍ അനുപം ഖേര്‍

500ല്‍ അധികം സിനിമകളില്‍ ആഭിനയിച്ച അനുപം ഖേറിന് രണ്ട് തവണ മികച്ച നടനുളള സെപ്ഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. രാജ്യം 2004 ല്‍ പത്മശ്രീയും, 2016 ല്‍ പത്മഭൂഷനും നല്‍കി ആദരിച്ചിട്ടുണ്ട്.

എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ച മുന്‍ ചെയര്‍മാന്‍ ഗജേന്ദ്ര ചൗഹാന്റെ നിയമനം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഗജേന്ദ്ര ചൗഹാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ 139 സമരം ദിവസം സമരം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News