ക്രിക്കറ്റ് ലോകത്ത് ആശിഷ് നെഹ്റ വസന്തം അവസാനിക്കുന്നു

ദില്ലി; ഇന്ത്യന്‍ ക്രിക്കറ്റില്‍ വിസ്മയം തീര്‍ത്ത താരമാണ് ആശിഷ് നെഹ്‌റയെന്ന ഇടംകൈയ്യന്‍ പേസര്‍. പ്രായം തളര്‍ത്താത്ത പോരാളി ഒടുവില്‍ കളിക്കളത്തോട് വിടപറയുന്നു.

മുഹമ്മദ് അസറുദ്ദിന്‍ മുതല്‍ വിരാട് കോഹ്ലി വരെ ഏഴ് നാഴകന്‍മാരുടെ കീഴില്‍ കളിച്ചിട്ടുള്ള നെഹ്‌റ ന്യൂസിലാന്‍ഡിനെതിരെ നവംബര്‍ ഒന്നിന് ഫിറോഷ് ഷാ കോട്ട്‌ലയില്‍ നടക്കുന്ന ട്വന്റി20 മത്സരത്തോടെ വിരമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇക്കാര്യം പരിശീലകന്‍ രവിശാസ്ത്രിയെയും നായകന്‍ കൊഹ്‌ലിയെയും അറിയിച്ചിട്ടുണ്ട്. 1999ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച നെഹ്‌റ പലപ്പോഴും ഇന്ത്യന്‍ ബൗളിംഗിന്റെ നെടുംതൂണായിരുന്നു.

പരിക്കിനെ തോല്‍പ്പിച്ച കരിയര്‍

തനിക്കൊപ്പവും ശേഷവും വന്നവരെല്ലാം കളം വിട്ടപ്പോഴും സിംങ് ബൗളിംഗ് കൊണ്ട് വിസ്മയം തീര്‍ക്കാനായെന്നത് നെഹ്‌റയുടെ പ്രതിഭ വിളിച്ചുപറയുന്നതാണ്. പരിക്കുകള്‍ അലട്ടിയ കരിയറില്‍ ശക്തമായി തിരിച്ചുവരാനുള്ള കഴിവും നെഹ്‌റയെ വ്യത്യസ്തനാക്കുന്നതായിരുന്നു.

17 ടെസ്റ്റുകളില്‍ നിന്ന് 44 വിക്കറ്റുകളും 120 ഏകദിനങ്ങളില്‍ നിന്ന് 157 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 25 ടി ട്വന്റി മത്സരങ്ങളില്‍ നിന്ന് 34 വിക്കറ്റുകളും നെഹ്‌റയുടെ അക്കൗണ്ടിലുണ്ട്.

ഇംഗ്ലണ്ടിനെതിരെ 23 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റ് വീഴ്ത്തിയതാണ് ഏകദിനത്തിലെ ഏറ്റവും മികച്ച പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News