ഗാന്ധിയുടെ ഗുജറാത്ത് തിരിച്ചുപിടിക്കാന്‍ രാഹുല്‍; ഗോത്രവര്‍ഗത്തോടൊപ്പം ആടിയും പാടിയും പ്രസംഗിച്ചും കളം പിടിക്കുന്നു; വീഡിയോ വൈറല്‍

അഹമ്മദാബാദ്: മഹാത്മാ ഗാന്ധിയുടെ ജന്മം കൊണ്ടാണ് ഗുജറാത്ത് പ്രശസ്തമായത്. എന്നാല്‍ കാലം കടന്നുപോയപ്പോള്‍ ഗാന്ധിസത്തെ മറികടന്ന് വര്‍ഗീയ വാദികള്‍ ഗുജറാത്തില്‍ വേരുറപ്പിക്കുകയായിരുന്നു.

മോദി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പ്രധാനമന്ത്രികസേരയിലേക്കെത്തിയപ്പോള്‍ ഗുജറാത്തിന്റെ മുഖത്ത് വര്‍ഗീയത ആഴത്തില്‍ പതിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കണ്ടത് അഭൂതപൂര്‍വ്വമായ മാറ്റമായിരുന്നു.

പരിഭവം പറച്ചിലുകളില്‍ നിന്ന് പട്ടേല്‍ വിഭാഗം തെരുവിലേക്കിറങ്ങിയപ്പോള്‍ ഗുജറാത്തിലെ ബി ജെ പിയുടെ അപ്രമാദിത്വവും ആടി ഉലഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത് പ്രകടമാകുകയും കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സാധ്യതകള്‍ തുറക്കുകയും ചെയ്തു.

ആടിയും പാടിയും രാഹുല്‍

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി തകര്‍ന്നടിയുമെന്നാണ് ആര്‍ എസ് എസിന്റെ സര്‍വ്വെ പോലും വ്യക്തമാക്കുന്നത്. ഈ സാധ്യതകള്‍ മുന്നില്‍ കണ്ടാണ് രാഹുല്‍ഗാന്ധി വീണ്ടും ഗുജറാത്തിലെത്തിയത്.

ബി ജെ പിയെ കടന്നാക്രമിച്ചുള്ള രാഹുലിന്റെ വരവ് ജനങ്ങള്‍ക്കിടയില്‍ ചലനമുണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വാക്കുകളുടെ മൂര്‍ച്ച കൊണ്ട് മാത്രമല്ല ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താനും രാഹുല്‍ ശ്രമിക്കുന്നുണ്ട്.

ഗോത്രവര്‍ഗക്കാര്‍ക്കൊപ്പം അവരുടെ നൃത്തത്തില്‍ പങ്കാളിയാകാനും രാഹുല്‍ മടികാട്ടിയില്ല. ചോട്ടാ ഉദയ്പൂരില്‍ നട പരിപാടിക്കിടെയാണ് രാഹുല്‍ നൃത്തം ചെയ്തത്.

ഗോത്രനൃത്തമായ തിംലിയിലാണ് രാഹുല്‍ ഒരു കൈ നോക്കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News