വേ​ങ്ങ​രയില്‍ റെക്കോര്‍ഡ് പോ​ളിം​ഗ്; 3 ദിവത്തെ കാത്തിരിപ്പിന് ശേഷം വേങ്ങര ആർക്കൊപ്പമെന്നറിയാം

മ​ല​പ്പു​റം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന വേ​ങ്ങ​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ റെക്കോര്‍ഡ് പോ​ളിം​ഗ്. അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 70 ശ​ത​മാ​നത്തിലധികം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

രാ​വി​ലെ മ​ന്ദ​ഗ​തി​യി​ൽ തു​ട​ങ്ങി​യ വോ​ട്ടെ​ടു​പ്പ് ക്ര​മേ​ണ മി​ക​ച്ച നി​ല​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത് ക​ഴി​ഞ്ഞ​തോ​ടെ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ​ക്ക് മു​ന്നി​ൽ ന​ല്ല ക്യൂ ​അ​നു​ഭ​വ​പ്പെ​ട്ടു. സമാധാനപരമായിരുന്നു വോട്ടെടുപ്പ്.

പോളിംഗ് തടസ്സപ്പെട്ടു

ഒതുക്കുങ്ങൽ പഞ്ചായത്തിലെ 123 ബൂത്തിൽ വിവിപാറ്റ് മെഷീൻ പണിമുടക്കിയത് പോളിംഗ് ഒരു മണിക്കൂറോളം തടസപ്പെടുത്തി. പോളിംഗ് ശതമാനം ഉയർന്നതിൽ പ്രതീക്ഷയുണ്ടെന് എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. പി പി ബഷീർ പ്രതികരിച്ചു.

പത്ത് മണിയോടെ എത്തിയ സോളാർ കമ്മീഷൻ റിപ്പോർട്ട് യു ഡി എഫ് ക്യാമ്പിനെ ഞെട്ടിച്ചു. എങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് യു ഡി എഫ് സ്ഥാനാർത്ഥി കെ എൻ എ ഖാദർ.

വേങ്ങര ആർക്കൊപ്പമെന്ന് 15 ന് അറിയാം

ഒരു മാസം നീണ്ട പ്രചാരണം ഫലം കണ്ടെന്ന വിശ്വാസത്തിലാണ് മുന്നണികൾ. കൂട്ടലും കിഴിക്കലും നടത്തി 3 ദിവത്തെ കാത്തിരിപ്പിന് ശേഷം, വേങ്ങര ആർക്കൊപ്പമെന്ന് 15 ന് അറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News