ഐശ്വര്യയെ പ്രണയിക്കുമ്പോള്‍ ഞാന്‍ പരിഭ്രാന്തനായിരുന്നു; നായകന്റെ വെളിപ്പെടുത്തല്‍

ലോകം കീഴങ്ങുന്ന സൗന്ദര്യമാണ് ഐശ്വര്യ റായ്. വര്‍ഷം എത്ര കഴിഞ്ഞാലും ആ മൊഞ്ചെന്നും പൊയ്‌പ്പോവൂല. ഇപ്പോള്‍ വിവാഹ ശേഷവും അഭിനയ രംഗത്തേക്ക് എത്തിയ ഐശ്വര്യ തന്‍രെ താരപ്രതിഭയുടെ തിളക്കത്തില്‍ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റാക്കി മാറ്റുന്നു.

ഈ മുന്‍ ലോക സുന്ദരിക്കൊപ്പം അഭിനയിക്കുകയെന്നത് എല്ലാ താരങ്ങളുടെയും സ്വപ്‌നമാണ്. രാജ്കുമാര്‍ റാവുവാണ് പുതിയ ചിത്രത്തില്‍ ഐശ്വര്യ റായുടെ നായകായി എത്തുന്നത്.

‘ഐശ്വര്യ റായിയെ പ്രണയിക്കുമ്പോള്‍ ഞാന്‍ പരിഭ്രാന്തനായിരുന്നുവെന്ന് തുറന്നു പറയുകയാണ് യുവ താരം രാജ്കുമാര്‍ റാവു. അതുല്‍ മഞ്ചറേക്കര്‍ സംവിധാനം ചെയ്യുന്ന ‘ഫാനേ ഖാന്‍’ എന്ന സിനിമയിലാണ് ഐശ്വര്യ നായികയായി അഭിനയിക്കുന്നത്.

അനില്‍ കപൂര്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ രാജ്കുമാര്‍ റാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിനിമയില്‍ ഐശ്വര്യയ്ക്കൊപ്പമുള്ള റൊമാന്റിക് സമയത്ത് തനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ തുറന്ന് സംസാരിക്കുകയാണ് യുവ താരം.

സിനിമയില്‍ ആഷും റാവുവും കമിതാക്കളാണ്. അഭിനയിക്കുന്ന സമയത്ത് ഐശ്വര്യയ്ക്കൊപ്പമുള്ള റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ എന്റെ ധൈര്യം ചോര്‍ന്നു പോകുന്നു.

താന്‍ മുന്‍ ലോക സുന്ദരിക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന ചിന്ത എനിക്കുണ്ടാകുന്നു. രാജ് കുമാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel