
ദില്ലി: രാജ്യത്ത് സാമ്പത്തിക മുരടിപ്പും തൊഴിലില്ലായ്മയും രൂക്ഷമെന്ന് വിലയിരുത്തി പ്രധാനമന്ത്രിയുടെ സാമ്പത്തികാര്യം ഉപദേശക സമിതി.
ആറുമാസത്തിനകം സമ്പദ്ഘടന ശക്തിപ്പെടുത്താനുള കര്‍മ്മ പദ്ധതിക്ക് ദില്ലിയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ ഉപദേശക സമിതിയുടെ ആദ്യ യോഗം രൂപം നല്‍കി.
ആദ്യ യോഗത്തിലാണ് വിലയിരുത്തലുണ്ടായത്
സജീവ ഇടപെടല്‍ ആവശ്യമായ പത്ത് മേഖലകള്‍ സമിതി തിരഞ്ഞെടുത്തു.
പ്രധാനമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കാനായി കഴിഞ്ഞ മാസം രുപീകരിച്ച സമിതിയുടെ ആദ്യ യോഗത്തിലാണ് രാജ്യത്ത് സാമ്പത്തിക മുരടിപ്പുണ്ടെന്ന വിലയിരുത്തലുണ്ടായത്.
നീത് ആയോഗ് അംഗമായ ബിബിക് ദബ്റോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യവും പങ്കെടുത്തു.
ആറ് മാസത്തിനകം സാമ്പത്തിക വളര്‍ച്ച വേഗത്തിലാക്കാനും തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുമുള്ള കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയതായി യോഗത്തിനു ശേഷം സമിതി അധ്യക്ഷന്‍ ബിബേക് ദബ്റോയി പറഞ്ഞു.
പത്ത് വ്യത്യസ്ത മേഖലകളില്‍ ഊന്നല്‍ നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ടുകളായിരിക്കും സമിതി തയ്യാറാക്കുന്നത്. ഓരോ മേഖയ്ക്കുമായി സമിതിയിലെ അംഗങ്ങല്‍ക്ക് ചുമതല നല്‍കും.
സാമ്പത്തിക വളര്‍ച്ച,തൊഴിലവസരങ്ങള്‍,വായ്പാനയം,പൊതു ധനവിനിയോഗം,കൃഷി മൃഗസംരക്ഷണം തുടങ്ങിയ കാര്യങ്ങളിലായിരിക്കും ആദ്യഘട്ടത്തില്‍ മുഖ്യ പരിഗണന.
ബന്ധപ്പെട്ട കേന്ദ്ര മന്ത്രിമാര്‍,സംസ്ഥാനങ്ങല്‍,സ്ഥാപനങ്ങള്‍,സാമ്പത്തിക വിദഗ്ദര്‍,സ്വകാര്യ സംരഭകര്‍ തുടങ്ങിയവരില്‍ നിന്നും സമിതി അംഗങ്ങള്‍ അഭിപ്രായം സ്വരൂപിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here