പ്ലാസറ്റിക് സര്‍ജറി ചെയത് എയര്‍പോട്ടില്‍ എത്തി; രാജ്യം ഗെറ്റ് ഔട്ട് അടിച്ചു

വിദേശ രാജ്യത്ത് പോയി പ്‌ളാസ്റ്റിക് സര്‍ജറി നടത്തി തിരകെ വന്ന മൂന്ന് യുവതികളെ വിമാനത്താവള അധികൃധര്‍ തടഞ്ഞുവെച്ചു.

 മുഖം  മൂടിയ നിലയിലായിരുന്നു

ചൈനീസ് യുവതികള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം എയര്‍പോര്‍ട്ടിലെ എമിഗ്രഷന്‍ വിഭാഗത്തിലെത്തിയപ്പോഴാണ് സര്‍ജറിയുടെ ഗൗരവം ഇവര്‍ മനസിലാക്കുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം മുഖം ബാന്റ്കൊണ്ട് മൂടിയ നിലയിലായിരുന്നു.

എന്നാല്‍ മുഖവും പാസ്പോര്‍ട്ടിലെ ഫോട്ടോയും തമ്മില്‍ പൊരുത്തപ്പെട്ടു പോകാത്തതിനെ തുടര്‍ന്നാണ് യുവതികള്‍ക്ക് നാട്ടിലേക്കുള്ള യാത്ര വിമാനത്താവളത്തില്‍ അവസാനിച്ചത്.

യുവതികള്‍ ദക്ഷിണകൊറിയയിലാണ് ശസ്ത്രക്രിയ നടത്തിയത്. പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയരായ യാത്രക്കാര്‍ക്ക് 15 ദിവസത്തിനു ശേഷം മാത്രമേ തിരികെ പോകുവാന്‍ അനുവദിക്കാനാകൂ എന്ന് ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് നിയമത്തിലെ ഒരു ചട്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ചൈനീസ് യുവതികള്‍ ചട്ടം പാലിച്ചില്ല എന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയത്.
ഒടുവില്‍ പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞു നല്‍കുന്ന പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും മറ്റും ഹാജരാക്കിയാണ് ഇവര്‍ തടിയൂരിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here