കോളേജ് അധ്യാപകരുടെ ശമ്പളം വര്‍ധിപ്പിച്ചു; നടപ്പിലാകുന്നത് 22 മുതല്‍ 28 ശതമാനം വരെ വര്‍ധനവ്

ദില്ലി: കേന്ദ്ര -സംസ്ഥാന സര്‍വകലാശാലകളിലെയും കോളേജുകളിലെയും ശമ്പളവര്‍ധനയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

ഉന്നത വിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളിലെ അധ്യാപകരോടുള്ള കടമ നിറവേറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.

ഇതോടെ സീനിയോറിറ്റി അടിസ്ഥാനത്തില്‍ ഇവരുടെ ശമ്പളത്തില്‍ 22 മുതല്‍ 28 ശതമാനം വരെ വര്‍ധനവുണ്ടാകും.

 അന്‍പതിനായിരം വരെ വര്‍ധന

പതിനായിരം മുതല്‍ അന്‍പതിനായിരം വരെ വര്‍ധനയുണ്ടായേക്കുമെന്നും മന്ത്രി പറഞ്ഞു

2016 ജനുവരി മതുല്‍ മുന്‍കാല പ്രാബല്യത്തോടെയാകും ശമ്പളം ലഭിക്കുക. ഏഴാം ശമ്പളകമ്മീഷന്‍ ശുപാര്‍ശയനുസരിച്ചാണ് തീരുമാനം.

12,912 സര്‍ക്കാര്‍, സ്വകാര്യ എയ്ഡഡ് കോളേജുകള്‍, 329 സംസ്ഥാന സര്‍വകലാശാല, 43 കേന്ദ്രസര്‍വകലാശാല എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് വര്‍ധനയുടെ നേട്ടമുണ്ടാകുക.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കായിരിക്കും ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭിക്കുകയെന്നും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ അല്‍പം കൂടി കാത്തിരിക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News