തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായ ദിനം; വിശ്വാസ വോട്ടെടുപ്പ് ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ചെന്നൈ :തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പു നടത്താന്‍ നിര്‍ദേശിക്കണമെന്നു ചൂണ്ടിക്കാട്ടി ഡിഎംകെ നല്‍കിയ ഹര്‍ജി ഇന്നു മദ്രാസ് ഹൈക്കോടതി പരിഗണിക്കും.

എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തീര്‍പ്പുണ്ടാക്കുന്നതുവരെ വിശ്വാസ വോട്ടെടുപ്പ് പാടില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കുകയും കേസ് നവംബര്‍ രണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ ഡിഎംകെ നല്‍കിയ ഹര്‍ജിയും മാറ്റാനാണു സാധ്യത.

കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വിശ്വസവോട്ടെടുപ്പില്‍ എടപ്പാടി പളനിസാമിക്കെതിരായി നിലപാടെടുത്ത പനീര്‍സെല്‍വം അടക്കമുള്ള പന്ത്രണ്ട് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കാത്തതിന്റെ കാരണം സ്പീക്കര്‍ ഇന്നു കോടതിയെ അറിയിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News