
തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി തുടങ്ങി.
സോളാര്‍ കേസ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന ആറ് പേര്‍ക്കെതിരെ വകുപ്പ് തല നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
ഇതില്‍ നിലവില്‍ ട്രാഫിക് സൗത്ത് സോണ്‍ എസ്പിയായ ജി.അജിത്തിനെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിലേക്കും, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്പിയായിരുന്ന റെജി ജേക്കബിനെ തൃശൂര്‍ പൊലീസ് അക്കാദമയുടെ അസിസ്റ്റന്റ് ഡയറക്ടറായും,
ഡിവൈഎസ്പിമാരായ സുദര്‍ശന്‍, ജെയ്സണ്‍ എന്നിവരെ വയനാട് സ്പഷ്യല്‍ ബ്രാഞ്ചിലേക്കും, കാസര്‍കോഡ് സിആര്‍ബിയിലേക്കുമാണ് മാറ്റിയിരിക്കുന്നത്.
എറണാകുളം സ്പഷ്യല്‍ ബ്രാഞ്ച് എസ്പിയായ എസ്ഐ ബിജു ലൂക്കോസിനെ കാസര്‍കോഡ് ക്രൈംബ്രാഞ്ചിലേക്കും മാറ്റി.
കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
സോളാര്‍ കേസ് അന്വേഷണത്തില്‍ ഈ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിച്ചുവെന്ന സോളാര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
സോളാര്‍ കേസ് അന്വേഷണത്തിന്റെ സംഘത്തലവനായിരുന്ന എ.ഹേമചന്ദ്രനെ നേരത്തെ ക്രൈംബ്രാഞ്ച് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.
കെഎസ്ആര്‍ടിസി എംഡിയായിട്ടാണ് ഹേമചന്ദ്രന് പകരം നിയമനം. എഡിജിപി പദ്മകുമാറിനെ മാര്‍ക്കറ്റ്ഫെഡ് എംഡിയായിട്ടാണ് നിയമിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here