സോളാര്‍ കേസില്‍ ഭയന്ന് കോണ്‍ഗ്രസ് പാളയം; ബലാല്‍സംഗ കുറ്റം ചുമത്തുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആശങ്ക

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അടക്കമുളള മുന്‍ മന്ത്രിമാര്‍ക്കെതിരെ ബലാല്‍സംഗ കുറ്റം ചുമത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ക്യാമ്പ് കടുത്ത ആശങ്കയില്‍.

സരിത എഴുതിയ 22 പേജുളള കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്താല്‍ ഉമ്മന്‍ചാണ്ടി അടക്കമുളളവര്‍ ജയിലായേക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാലുടന്‍ കേസ് രജിസ്ട്രര്‍ ചെയ്യാനാണ് പോലീസിന്റെ തീരുമാനം

ബലാല്‍സംഗ കേസില്‍ ഒരു മുന്‍ മുഖ്യമന്ത്രിയും,സഹ പ്രവര്‍ത്തകരായ മന്ത്രിമാരും ,ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും പ്രതിപട്ടികയില്‍ ഉള്‍പെടാന്‍ പോകുന്ന അത്യപൂര്‍വ്വമായ സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

സര്‍ക്കാര്‍ തീരുമാനം രേഖാമൂലം ലഭിച്ചാലുടന്‍ ഡിജിപി അന്വേഷണ സംഘത്തോട് ചുമതലയേറ്റെടുക്കാന്‍ ആവശ്യപെടും.വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ആയതിനാല്‍ ആദ്യ പടിയായി സരിതയില്‍ നിന്ന് മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.

 11 പേര്‍ക്കെതിരെയാണ് കുറ്റം ചുമത്തേണ്ടത്

തന്റെ പഴയ കത്തിന്റെ ഉള്ളടക്കത്തില്‍ സരിത ഉറച്ച് നിന്നാല്‍ ആവശ്യമെങ്കില്‍ വനിതാ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം രഹസ്യമൊഴി രേഖപ്പെടുത്തും . 11 പേര്‍ക്കെതിരെയാണ് ബാലല്‍സംഗ കുറ്റം ചുമത്തേണ്ടത്.

ആരോപണ വിധേയര്‍ ഉയര്‍ന്ന രാഷ്ട്രീയ നേതാക്കളും, പോലീസ് തലപ്പത്തെ ഉന്നതരും ആയതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഏത് നീക്കവും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ ഇടയുള്ളതിനാല്‍ കരുതലോടെ നീങ്ങാനാവും  ശ്രമിക്കുക.

ബലാല്‍സംഗ കുറ്റം ആയതിനാല്‍ തീയതിയും, സ്ഥലവും ആദ്യം അറിയേണ്ടതുണ്ട്. സരിത പറഞ്ഞ തീയതികളില്‍ ആരോപണ വിധേയരുടെ സാന്നിധ്യം പ്രഥമികമായി തെളിയിക്കാനായാല്‍ FlR രജിസ്ട്രര്‍ ചെയ്യും.

ക്രിമിനല്‍ അന്വേഷണത്തിനൊപ്പം തന്നെ വിജിലന്‍സ്സ് അന്വേഷണവും സമാന്തരമായി നടക്കുന്നതോടെ അക്ഷരാര്‍ത്ഥത്തില്‍, കോണ്‍ഗ്രസ് ക്യാമ്പ് ആകാംഷ കൊണ്ട് വലിഞ്ഞ് മുറുക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News