അണ്ടര്‍ 17ല്‍ ആശ്വാസ ജയം തേടി ഇന്ത്യ ഇന്നിറങ്ങും; എതിരാളികള്‍ ഘാന

അണ്ടര്‍ 17 ലോകകപ്പില്‍ അശ്വാസ ജയം തേടി ഇന്ത്യ ഇന്നിറങ്ങും. കഴിഞ്ഞ രണ്ട് കളിയിലും പരാജയപ്പെട്ട ഇന്ത്യയുടെ അവസാന മത്സരമാണ് ഇന്ന്.

ഘാനയാണ് എതിരാളികള്‍. പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിന് ഇന്നത്തെ മത്സരം ഘാനയ്ക്ക് നിര്‍ണായകമാണ്. ദില്ലി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം.

ആശ്വാസ ജയം തേടി

കൊളംബിയോടേറ്റ തോല്‍വിയോടെ ആതിഥേയരായ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ അവസാനിച്ചെങ്കിലും, ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ഘാനക്കെതിരെ ഇറങ്ങുന്നത് ആശ്വാസ ജയം തേടിയാണ്.

അതേസമയം രണ്ടുതവണ കിരീടം നേടിയിട്ടുള്ള ഘാനയ്ക്ക് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ നിര്‍ണായകമാണ് ഇന്നത്തെ മത്സരം. കഴിഞ്ഞ കളിയില്‍ അമേരിക്കയോട് തോറ്റ ഘാന 3 പൊയിന്റോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്.

മികച്ച കളി തന്നെയാണ് ഇന്ത്യന്‍ ടീം കഴിഞ്ഞ മത്സരങ്ങളില്‍ കാഴ്ചവെച്ചത്. കൊളംബിയയുടെ നിരവധി ഷോട്ടുകള്‍ തടഞ്ഞിട്ട് ഗോള്‍ കീപ്പര്‍ ധീരജ് സിംങിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയമായത്.

മലയാളി താരം രാഹുലും കാണികളെ നിരാശരാക്കിയില്ല.

കൊളംബിയക്കെതിരെ ഇന്ത്യയുടെ സൂപ്പര്‍ താരം കോമള്‍ തട്ടാലിനെ ബെഞ്ചിലിരുത്തിയ കോച്ച് ലൂയിസ് നോര്‍ട്ടന്റെ നടപടി കാണികളെ നിരാശരാക്കി.

ജയം മാത്രം ലക്ഷ്യമാക്കി ഘാന കളത്തിലിറങ്ങുമ്പോള്‍ കടുത്ത മത്സരം തന്നെയാകും ദില്ലി സാക്ഷ്യം വഹിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News