മുന്‍ കേന്ദ്രമന്ത്രിയുടെ മകനും തന്നെ ഉപകരണമാക്കിയതായി സരിത നായര്‍

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പ്രമുഖ വ്യക്തിയുടെ മകനെതിരേയും ആരോപണവുമായി സരിത എസ് നായര്‍.

സോളാര്‍ കേസില്‍ മാഫിയാ ബിസിനസിന് തന്നെ ഉപകരണമാക്കിയെന്നാണ് സരിതയുടെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ചുള്ള പരാതി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലാണെന്നും സരിത  പറഞ്ഞു.

തന്നെ ഉപകരണമാക്കി

സോളാര്‍ കേസുമായി ബന്ധമില്ലാത്ത മറ്റ് ചില കാര്യങ്ങളിലാണ് അവര്‍ തന്നെ ഉപകരണമാക്കിയത്.
സോളാറുമായി ബന്ധപ്പെട്ടിട്ടുള്ള വിഷയങ്ങളില്‍ മാത്രമല്ല ഇവര്‍ക്ക് ബിസിനസ് ഉള്ളത്. മാഫിയാ ബിസിനസ് ഉണ്ടെന്നും സരിത ആരോപിച്ചു.

കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here