
തൃശൂര്‍: തെളിവിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ റിപ്പോർട്ടിലെ കണ്ടെത്തലെന്ന് സോളാർ കമ്മീഷൻ സെക്രട്ടറി പി.എസ്.ദിവാകരൻ. ഉത്തമ ബോധ്യമുളള കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്.
രാഷ്ട്രീയപരമായി ഒരു ജഡ്ജിയും റിപ്പോർട്ട് തയ്യാറാക്കില്ല. ടേംസ് ഓഫ് റഫറൻസിൽ സരിതയോ ബിജു രാധാകൃഷ്ണനോ വരുന്നില്ല.
കമ്മീഷൻ റിപ്പോർട്ട് ആദ്യം നിയമ സഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് നിർബന്ധമില്ല. ആറു മാസത്തിനകം നിയമസഭയിൽ വയ്ക്കണമെന്നേ ഉള്ളൂ.
മുഖ്യമന്ത്രി പറഞ്ഞതിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സോളാർ കമ്മീഷൻ സെക്രട്ടറി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here