മാർത്താണ്ഡം കായൽ നികത്തുന്നത് തടയണം; സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി

കൊച്ചി: തോമസ് ചാണ്ടി കായൽ കയ്യേറി എന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി .

മാർത്താണ്ഡം കായൽ പ്രദേശത്ത് നിർമ്മാണം തടഞ്ഞ് സ്റ്റോപ്പ് മെമ്മോ നില നിൽക്കുന്നതായി കേസ് പരിഗണിക്കവേ സർക്കാർ കോടതിയെ അറിയിച്ചു.

വാക്കാൽ നിർദ്ദേശം

മാർത്താണ്ഡം കായൽ നികത്തുന്നത് തടയണമെന്നും , സ്റ്റോപ്പ് മെമ്മോ കർശനമായി നടപ്പാക്കണമെന്നും കോടതി വാക്കാൽ നിർദ്ദേശം നൽകി.

പ്രദേശത്ത് സ്റ്റോപ്പ് മെമ്മോ നിലനിൽക്കുന്നുണ്ടോ എന്ന വിവരം സർക്കാർ അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ കോടതി നിർദ്ദേശിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News