ഡോക്ടേ‍ഴ്സ് അവാർഡ് വിതരണചടങ്ങിൽ താരമായി അനൂപ്; മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാര വിതരണത്തില്‍ ഹൃദയം നിറഞ്ഞ് വേദി

കല്‍പറ്റ; വയനാട്ടിൽ നടന്ന കൈരളി പീപ്പിൾ ടിവിയുടെ നാലാമത് ഡോക്ടേ‍ഴ്സ് അവാർഡ് വിതരണചടങ്ങ് കെ എ അനൂപെന്ന എംബിബിഎസ് വിദ്യാർത്ഥിയുടെ ജീവിതത്തിലും മറക്കാനാവാത്തതായി.

പിന്നോക്ക ആദിവാസി ഗോത്രമേഖലയിൽ നിന്നുള്ള ഈ വിദ്യാർത്ഥിക്ക് ജീവിതത്തിൽ സ്വപ്നങ്ങളെ കീ‍ഴടക്കാനുള്ള
പ്രചോദനമായി മാറി കൈരളി ടിവി ചെയർമാൻ കൂടിയായ മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരം.

നിശ്ചയദാർഢ്യം കൊണ്ട് ഒരു സമൂഹത്തിനാകെ മാതൃകയായി വളരുന്ന മെഡിക്കൽ വിദ്യാർത്ഥിക്ക് അർഹിച്ച അംഗീകാരം.

പ്രതിസന്ധികളില്‍ തളരാത്ത അനൂപ്

പ്രതിസന്ധികളിൽ തളരാതെ സ്വപ്ന ങ്ങൾക്കുപിന്നാലെയുള്ള അനുപിന്‍റെ സഞ്ചാരത്തിൽ കരുത്തു പകരുന്നതായിരുന്നു ഈ നിമിഷങ്ങൾ.

വയനാട് കാട്ടിക്കുളം കുളിർമാവ് കുന്ന് കോളനിയിലെ കർഷകതൊ‍ഴിലാളികളായ അജിത് കുമാറിന്‍റെയും മാധവിയുടെയും മകനാണ്.

ആദിവാസി മേഖലകളിൽ പഠനം പാതിവ‍ഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന ദുരവസ്ഥക്ക് പരിഹാരത്തിനായി പോരാടുവാന്‍ തനിക്ക് ലഭിച്ച അംഗീകാരം എല്ലാവർക്കുമുള്ള പ്രചോദനമാണെന്ന് അനൂപ് പറഞ്ഞു.

വയനാട് വിംസ് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് അനൂപ്. സർജറിയിൽ ഉന്നത പഠനമാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News