തമി‍ഴ്നാട്ടിലെ ക്ഷേത്രത്തിനു മുന്നില്‍ റഷ്യന്‍ യുവാവ് ഭിക്ഷയാചിച്ചു; വൈറലായ ചിത്രത്തിനു പിന്നിലെന്ത്

ഒരു വിദേശ സഞ്ചാരിയുടെ ഗതികേട് നോക്കണം. തമിഴ്‌നാട്ടില്‍ വിനോദ സഞ്ചാരത്തിനായി എത്തിയതായിരുന്നു ഈ റഷ്യന്‍ യുവാവ്. എന്നാല്‍ പണമെടുക്കാന്‍ ചെന്നപ്പോ‍ഴാണ് എടിഎം കാര്‍ഡ് ബ്ലോക്ക് ആയത് അയാള്‍ ഞെട്ടലോടെ അറിഞ്ഞത്. പണത്തിന് വേണ്ടി പിന്നീട് ആ യുവാവിന് ക്ഷേത്രത്തിന് മുന്നിലിരുന്ന് ഭിക്ഷ യാചിക്കേണ്ടി വന്നു.

കാഞ്ചീപുരത്തെ ഒരു ക്ഷേത്രത്തിന് മുന്നിലിരുന്നായിരുന്നു റഷ്യക്കാരനായ യുവാവ് ഭിക്ഷ യാചിച്ചത്. ഈവാഞ്ചെലിന്‍ എന്നാണ് ഇയാളുടെ പേരെന്ന് പൊലീസ് പറയുന്നു. എടിഎം പിന്‍ ലോക്ക് ആയതാണ് ഇയാള്‍ക്ക് വിനയായത്.

ക്ഷേത്രത്തിന് മുന്നിലിരുന്ന് ഭിക്ഷ യാചിച്ചു

തന്റെ തൊപ്പി നീട്ടിയാണ് യുവാവ് ക്ഷേത്രത്തിന് മുന്നിലിരുന്ന് ഭിക്ഷ യാചിക്കുന്നത്. ഒരു വിദേശി ക്ഷേത്രത്തിന് മുന്നിലിരുന്ന് ഭിക്ഷ യാചിക്കുന്നത് കണ്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പിന്നീട് ചെന്നൈയിലേക്ക് പോകാനുള്ള പണം ഇയാള്‍ക്ക് പൊലീസ് നല്‍കി. ചെന്നൈയിലെത്തിയതിന് ശേഷം റഷ്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാനും ഇയാളോട് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News