പൊലീസ് നോക്കിനില്‍ക്കെ സിപിഐഎം ഓഫീസിനു നേരെ ബിജെപി ആക്രമണം; ഡെറാഡൂണില്‍ നാലു സിപിഐ എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ഡെറാഡൂണ്‍: ഡെറാഡൂണിലെ സിപിഐ എം ഓഫീസിനുനേരെ ബിജെപി ആക്രമണം.

കൂട്ടമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് അതിക്രമിച്ചു കയറി സിപിഐ എം പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും ഓഫീസ് തല്ലിതകര്‍ക്കുകയുമായിരുന്നു.

പൊലീസ് നോക്കിനില്‍ക്കെയായാണ് ബിജെപി പ്രവര്‍ത്തര്‍ അക്രമം അഴിച്ചുവിട്ടത്.

സിപിഐ എം പ്രവര്‍ത്തകരായ സുരേന്ദ്ര സിങ് സജ്വാന്‍, ശിവ പ്രസാദ് ദെവില്‍, ഷേര്‍ സിങ് റാണ, അഭിഷേക് എന്നിവര്‍ക്കു പരുക്കേറ്റതായി സിപിഐ എം ജില്ലാ സെക്രട്ടറി രാജേന്ദ്ര പുരോഹിത് പറഞ്ഞു.

പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ആക്രമണമെന്നും ബിജെപി പ്രവര്‍ത്തകരുടെ ഗുണ്ടായിസം ബിജെപി എംഎല്‍എമാരായ വിനോദ് ചമോലി, ഹര്‍ബന്‍സ് കപൂര്‍, മുന്ന സിങ് എന്നിവര്‍ നോക്കുനില്‍ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഐ എം ആക്രമിക്കുകയാണെന്ന് ആരോപിച്ച് ബിജെപി നടത്തിയ പ്രകടനത്തിനിടെയായിരുന്നു സംഭവം.

ബിജെപി പ്രസിഡന്റ് ഉമേഷ് അഗര്‍വാളിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.

സിപിഐ എം ഓഫീസിനു മുമ്പിലെത്തിയ പ്രതിഷേധക്കാര്‍ യാതൊരു പ്രകോപനവും കൂടാതെ ഓഫീസിനുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here