ഇന്ന് ദേശീയ വിവരാവകാശദിനം

ഇന്ന് ദേശീയ വിവരാവകാശദിനം. വിവരാവകാശ നിയമം രാജ്യത്ത് നിലവിൽ വന്ന് ഇന്നേയ്ക്ക് 12 വർഷം തികയുകയാണ്.

നിയമത്തിന് ഒരു വ്യാഴവട്ടത്തോളം പഴക്കമുണ്ടങ്കിലും നിയമം പ്രാവർത്തികമാവുന്നതിൽ ഏറെ പ്രതിസന്ധി നേരിടുന്നതായാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

12 വർഷത്തിനിടെ 66 വിവരാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടതായും 159 പേർ ആക്രമിക്കപ്പെട്ടെന്നുമാണ് കണക്കുകൾ.

2005 ഒക്ടോബർ 12നാണ് രാജ്യത്ത് വിവരാവകാശ നിയമം നിലവിൽ വന്നത്.അരുണ റോയിയുടെ നേതൃത്വത്തിൽ രാജസ്ഥാനിലെ ദേശീയ വിവരാവകാശപ്പോരാട്ടത്തിന്റെ ഫലമായാണ് ഇടതുപക്ഷത്തിന്റെ കൂടി പങ്കാളിത്തത്തിലുള്ള ഒന്നാം യു പി എ സർക്കാർ വിവരാവകാശ നിയമം പാസ്സാക്കിയത്.

നിയമം വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടെങ്കിലും 12 വർഷം പിന്നിടുമ്പോൾ ഏറെ പ്രതിസന്ധി നേരിടുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്ത് 66 വിവരാവകാശ പ്രവർത്തകർ കൊല്ലപ്പെട്ടതായും 159 പേർ ആക്രമിക്കപ്പെട്ടതായുമാണ് ഔദ്യോഗിക കണക്കുകൾ.

ഏകാംക കമ്മീഷനായി പ്രവർത്തിക്കുന്ന കേരളത്തിൽ പരാതികളും അപ്പീലുകളുമുൾപ്പടെ 13,615 കേസുകൾ വിവരാവകാശ കമ്മീഷനിൽ കെട്ടിക്കിടക്കുന്നുണ്ട്.

വിവരാവകാശ നിയമത്തിന്റെ ചിറകരിയുന്ന നടപടികളാണ് പലപ്പോഴും ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന് വിവരാവകാശ പ്രവർത്തകൻ അഡ്വ.ഡി ബി ബിനു പറഞ്ഞു.

കോപ്പറേറ്റീവ് സൊസൈറ്റികളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കിയ സുപ്രീം കോടതി വിധി, ജഡ്ജിമാരുടെ ചികിത്സാച്ചെലവ് സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടതില്ലെന്ന വിധി, ഉദ്യോഗസ്ഥരുടെ ശിക്ഷണ നടപടികൾ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടെന്ന കോടതി വിധി തുടങ്ങിയവയെല്ലാം അതിനുദാഹരണങ്ങളാണെന്നും ഡി ബി ബിനു പറഞ്ഞു.

വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ 620 ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതായും കണക്കുകളുണ്ട്.കമ്മീഷൻ ഇതുവരെ 42 ലക്ഷത്തി പതിനെണ്ണായിരത്തി അറുപത്തഞ്ച് രൂപ പിഴ ശിക്ഷയായി ചുമത്തിയിട്ടുണ്ടെന്നും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

ഓരോ വർഷവും കമ്മീഷൻ വാർഷിക റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുകയും അത് നിയമസഭയിൽ വെയ്ക്കുകയും വേണമെന്നാണ് നിയമത്തിൽ പറയുന്നത്.

എന്നാൽ കഴിഞ്ഞ നാലു വർഷമായി കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാനായിട്ടില്ല.രാജ്യത്ത് BJP സർക്കാർ അധികാരത്തിൽ വന്നതോടെ വിവരങ്ങൾ നൽകുന്നതിന്റെ ഒഴുക്ക് കുറഞ്ഞുവെന്നും വിവരാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel