തലമുതിര്‍ന്ന പുതുമുഖങ്ങളുമായി കെപിസിസി ഭാരവാഹിപ്പട്ടിക; പ്രതിഷേധവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍; നന്ദികേട് കാട്ടിയെന്നും ആരോപണം

കൊച്ചി: കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാനഘടകം സമര്‍പ്പിച്ച കെപിസിസി ഭാരവാഹികളുടെ പട്ടിക പുറത്ത്. അറുപത് കഴിഞ്ഞ പുതുമുഖങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

യുവജന-സ്ത്രീ-ദളിത് പ്രാതിനിധ്യം

സംസ്ഥാന നേതൃത്വം സമര്‍പ്പിച്ച കെപിസിസി ഭാരവാഹി പട്ടികയില്‍ നിന്നും യുവാക്കളേയും സ്ത്രീകളേയും ദളിതരേയും പാടെ ഒഴിവാക്കി. 282 പേരുടെ പട്ടികയില്‍ വനിതകള്‍ വെറും പതിനെട്ട് പേര്‍മാത്രം. 45 വയസില്‍ താഴെയുള്ളവര്‍ വെറും 10 പേര്‍ മാത്രമാണ് പട്ടികയിലുള്ളത്.

വര്‍ക്കല കഹാര്‍, കരകുളം കൃഷ്ണപിള്ള, എന്‍ ശക്തന്‍, എ എ ഷുക്കൂര്‍, ബാബു പ്രസാദ്, വി ജെ പൗലോസ് തുടങ്ങിയ പുതുമഖങ്ങള്‍ പട്ടികയില്‍ ഇടം നേടി. രാജ്‌മോഹന്‍ ഉണ്ണിത്താനെയും വക്കം പുരുഷോത്തമനെയും പട്ടികയില്‍ നിന്നും ഒഴിവാക്കി.

പ്രതിഷേധവുമായി ഉണ്ണിത്താന്‍

കെ പി സി സി ഭാരവാഹി പട്ടികയ്ക്കെതിരെ പരസ്യ പ്രതിഷേധവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. കോണ്‍ഗ്രസ് നേതൃത്വം തന്നോട് നന്ദികേട് കാട്ടിയെന്നാണ് ഉണ്ണിത്താന്‍റെ പ്രതികരണം. ഹൈക്കമാന്‍ഡ് പട്ടിക അതേപടി അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പീപ്പിള്‍ ടി വിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News