ഡോക്ടേ‍ഴ്സ് അവാര്‍ഡ് സ്വന്തമാക്കിയ ഡോ. ജിന്ദേന്ദ്രനാഥ് നാടിനാകെ അഭിമാനം; അറിയണം ആ ജീവിതവും ത്യാഗവും

കല്‍പറ്റ: ഡോക്ടേ‍ഴ്സ് അ‍വാർഡ് വിതരണചടങ്ങിൽ വയനാടിന്‍റെ അഭിമാനമായി ഡോ. ജിന്ദേന്ദ്രനാഥ്. ആദിവാസി മേഖലകളിലെ പ്രവർത്തനങ്ങൾക്ക് മമ്മൂട്ടിയുടെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയ ഡോക്ടർ.

കിലോമീറ്ററുകളോളം വനാന്തരത്തിൽ ക‍ഴിയുന്ന ആദിവാസി വിഭാഗങ്ങളുടെ ചികിൽസാ ബുദ്ധിമുട്ടുകൾ കണ്ടാണ്
ഡോ ജിന്ദേന്ദ്രനാഥ് ഇതിന് പരിഹാരം തേടുന്നത്. വയനാട് ബത്തേരിക്കടുത്ത കുറിച്യാട് ആദിവാസി കോളനി ഇരുപത് കിലോമീറ്ററോളം വനത്തിനുള്ളിലാണ്.

പ്രതിസന്ധികളെ മറികടന്നു

ചികിൽസക്കായി എന്നല്ല ഭക്ഷണസാധനങ്ങൾ വാങ്ങാൻ പോലും കാടുകടന്ന് പുറന്നാട്ടില്ലെത്താൻ പ്രതിസന്ധികൾ നിരവധി. ആനയും കടുവകളും വിഹരിക്കുന്ന വനമേഖല താണ്ടി പട്ടണത്തിലെത്താൻ പലപ്പോ‍ഴും സാധിക്കാറില്ല.

ഈ സാഹചര്യത്തിന് പരിഹാരമായി അന്നുവരെ വയനാട് കേട്ടിട്ടില്ലാത്ത ടെലി മെഡിസിൻ പരിമിതമായ സാഹചര്യങ്ങളിൽ നടപ്പാക്കി.

വനാന്തരത്തിൽ നിന്ന് ആർക്കും എപ്പോൾ വേണമെങ്കിലും ഡോക്ടറെ വിളിക്കാം. മരുന്നുകൾ എടുത്തുനൽകാനും സൂക്ഷിക്കാനും കോളനിയിലെ തന്നെ ചിലർക്ക് വിദഗ്ദ പരിശീലനം നൽകി.

കൂട്ടായി ആ ഗ്രാമം തങ്ങളുടെ പ്രതിസന്ധികളെ അതിജീവിച്ചു.ഈ ഗ്രാമത്തെ സർക്കാർ പിന്നീട് മാറ്റിപ്പാർപ്പിക്കും വരെ ഡോക്ടറുടെ സേവനമുണ്ടായിരുന്നു.

വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ ഇപ്പോ‍ഴും ഇതുപോലുള്ള നിരവധി ഗ്രാമങ്ങളുണ്ട്.ടെലി മെഡിസിൻ പോലുള്ള സംവിധാനങ്ങൾ മെച്ചപ്പെടുത്തുവാനുള്ള ശ്രമങ്ങളിലാണ് ഇപ്പോ‍ഴും ഡോ ജിന്ദേന്ദ്രനാഥ്.

ബത്തേരിയിലെ ജനകീയ ഡോക്ടർക്ക് അർഹിച്ച അംഗീകാരമായി കൈരളി ടി വിയുടെ സന്നദ്ധ സേവന മേഖലയിലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരം, ഒപ്പം പദ്മശ്രീ മമ്മൂട്ടി ഹൃദയത്തിൽ നിന്ന് പറഞ്ഞ വാക്കുകളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News