ഹര്‍ത്താല്‍ പ്രഖ്യാപനം: ചെന്നിത്തലക്ക് ഹൈക്കോടതി നോട്ടീസ്

ഈ മാസം 16 ന് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ഹൈക്കോടതി നോട്ടീസയച്ചു.

ചെന്നിത്തല ഹൈക്കോടതിയില്‍ വിശദീകരണം സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ ബഞ്ച് നിര്‍ദേശിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ ജോലി ചെയ്യുന്നവരെ ആരും തടസ്സപ്പെടുത്തരുതെന്നും കോടതി പറഞ്ഞു.

ജനങ്ങളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പാക്കണം. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു . ജനങ്ങള്‍ക്ക് ഹര്‍ത്താലിനെക്കുറിച്ച് ഭയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ഭയം അകറ്റേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ഹര്‍ത്താല്‍ മൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു.ഹരജി പിന്നീട് പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News